Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊല്ലം – ചെങ്ങന്നൂര്‍ നാല് വരിപ്പാത വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കും; 16 വലിയ ജങ്ഷനുകള്‍ വികസിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 09:44 am IST
inKerala

കൊല്ലം: ഭാരതത്തിന്റെ കശുവണ്ടി തലസ്ഥാനമായ കൊല്ലം, അറുന്നൂറിലധികം കശുവണ്ടി സംസ്‌കരണ യൂണിറ്റുകളുടെ കേന്ദ്രമാണ്. പുതിയ നാലുവരിപ്പാത പദ്ധതിയിലൂടെ കശുവണ്ടി, കയര്‍, സെറാമിക്‌സ്, റെയര്‍എര്‍ത്ത്, മത്സ്യബന്ധന മേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രധാന വ്യവസായ ക്ലസ്റ്ററുകള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ മേഖലകളില്‍ ഒന്നര ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പാത വികസനത്തോടെ കൊല്ലം തുറമുഖത്തിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാകുകയും, ഗതാഗതച്ചെലവും യാത്രാസമയവും കുറയുകയും ചെയ്യും. ഇതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്‌ക്ക് പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കുന്നതിനും അപകടസാധ്യത കുറയ്‌ക്കുന്നതിനും നാലുവരിപ്പാത സഹായകമാകും. ദേശീയപാത- 183ന്റെ ഭാഗമായ ഈ പദ്ധതി കേരളത്തിന്റെയും അയല്‍ സംസ്ഥാനങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു. കൂടാതെ, പെരിയാര്‍ ടൈഗര്‍ റിസര്‍വും തേക്കടിയും പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുന്നതിലൂടെ വിനോദസഞ്ചാര മേഖലയ്‌ക്കും ഉണര്‍വ് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊല്ലം കടവൂര്‍ ബൈപ്പാസ് ജങ്ഷനില്‍നിന്ന് ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെ, 54.37 കിലോമീറ്റര്‍ ദേശീയപാത- 183 നാലുവരിയാക്കാന്‍ 1663.15 കോടി അനുവദിച്ചതായി നിതിന്‍ ഗഡ്കരി അറിയിച്ചു.

689.20 കോടി സിവില്‍ വര്‍ക്കുകള്‍ക്കും, 72.24 കോടി ഭൂമി ഏറ്റെടുക്കലിനും ഭാവിയിലെ അറ്റകുറ്റപ്പണികള്‍ക്ക് 20.33 കോടിയും, ഭൂമി ഏറ്റെടുക്കലിന് 259.40 കോടിയും, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് 394.19 കോടിയും ജിഎസ്ടി ഉള്‍പ്പെടെ മറ്റ് ചെലവുകള്‍ക്കുള്ള തുകയുമുള്‍പ്പെടെയാണ് 1663.15 കോടി. പദ്ധതി 24 മാസം കൊണ്ട് പൂര്‍ത്തിയാക്കും.

ഇപിസി മാതൃകയിലാണ് നടപ്പാക്കുക. ഒരു കിലോമീറ്ററിന് 30.59 കോടിയാണ് ചെലവ്. 20 മീറ്റര്‍ വീതിയില്‍ നാല് വരിപ്പാതയും പേവിഡ് ഷോള്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ള പണിയാണ്. മൂന്നു വലിയ പാലങ്ങളും, ആറ് ചെറിയ പാലങ്ങളും, 103 കലുങ്കുകളും, ഒരു റെയില്‍വേ ഓവര്‍ബ്രിഡ്ജും, രണ്ടു വെഹിക്കുലാര്‍ അണ്ടര്‍പാസുമാണ് പദ്ധതിയില്‍. 48 ബസ് സ്റ്റാന്‍ഡുകളും, 88.81 കിലോമീറ്ററില്‍ റോഡുവശത്ത് ഓടകളും പണിയും. റോഡ് സുരക്ഷിതത്വമുറപ്പാക്കാന്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കും.

വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും രാത്രി റോഡ് വ്യക്തമായിക്കാണാനും സുരക്ഷാ സംവിധാനം സജ്ജമാക്കും.

16 വലിയ ജങ്ഷനുകള്‍ വികസിപ്പിക്കും

പദ്ധതിയുടെ ഭാഗമായി 16 വലിയ ജങ്ഷനുകളും, 18 ചെറിയ ജങ്ഷനുകളും വികസിപ്പിക്കും. കൊല്ലം ബൈപ്പാസ്, പ്രാക്കുളം, മുക്കട, പോറ്റിമുക്ക് പേരയം, കുണ്ടറ ചിറ്റുമല, ഭരണിക്കാവ് (2), ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നല്ലുമുക്ക്, മാങ്കുഴി, ഇറവന്‍കര, മാവേലിക്കര, പൊന്നുകര, ആഞ്ഞിലിമൂട് എന്നിവിടങ്ങളിലാണ് വലിയ ജങ്ഷനുകള്‍ വികസിപ്പിക്കുന്നത്.
ചെറിയ ജങ്ഷനുകള്‍ താന്നിക്കമുക്ക്, കുണ്ടറ അലിന്റ് ഗ്രൗണ്ട് ചിറ്റുമല, മൂന്നുമുക്ക്, കടപ്പുഴ, പുന്നമൂട്, ഊക്കന്‍മുക്ക്, തെക്കേമുറി ശൂരനാട്, കണ്ണാമം, ആനയടി, വയ്യാന്‍കര, ചാവടി, ഗുരുനാഥന്‍കുളങ്ങര, ചുനക്കര, നാലുമുക്ക്, ചിറയില്‍, കൊടുകുളഞ്ഞി, പണിപ്പുരപടി എന്നിവയാണ്.

 

Tags: Nitin GadkariKollam - Chengannur four-lane highway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.