തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ സുഗതൻ ബിജെപി യുടെ ജനകീയ നേതാവാണന്നും, 2016 ൽ സുഗതൻ യുവ മോർച്ചയുടെ നേതാവായിരിക്കെ തുടങ്ങിയതാണ് സുഗതനെ സി പി എമ്മിന്റെ വേട്ടയാടലെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
സുഗതന് എതിരെ 2023 ലും (04/10/2023- 28/ kappa/CP/2023 ) , 2025 ലും (49/ Kappa /CP/2025) കാപ്പ ചുമത്തി നാടു കടത്താൻ ശ്രമം ഉണ്ടായങ്കിലും ആ നീക്കം മേൽ കോടതി ഇടപെട്ട് റദ്ദ് ചെയ്യുക ആയിരുന്നെന്നും, ബിജെപി കൗൺസിലറായ സുഗതനെ നാടു കടത്തിയിട്ടുണ്ട് എന്ന് മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നത് പച്ച കള്ളമാണന്നും കരമന ജയൻ പറഞ്ഞു.
2012 ലുള്ള കേസുകളുടെ അടിസ്ഥാനത്തിലാണ് അന്ന് കാപ്പ ചുമത്താൻ ശ്രമിച്ചതെങ്കിലും എന്നാൽ അതൊന്നും കാപ്പ നിയമത്തിന്റെ സെക്ഷൻ 2 അനുസരിച്ചല്ലായിരുന്നു.
ഇപ്പോൾ കാപ്പ ചുമത്താൻ കാരണമായിരിക്കുന്ന ഏഴ് കേസുകളും രാഷ്‌ട്രിയ പ്രേരിതമായ കേസുകളാണന്നും, അതിലെ അവസാനത്തെ കേസിലെ വാദി നാല് മയക്ക് മരുന്ന് കേസുകൾ ഉൾപ്പടെ 26 കേസുകളിൽ പ്രതിയാണന്നും, അയാൾക്ക് എതിരെ എന്തു കൊണ്ട് പോലീസ് കാപ്പ ചുമത്തുന്നില്ലന്നും കരമന ജയൻ ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ അസുഖം കാരണം സുഗതൻ സമയം കൂട്ടി ചോദിച്ചത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വട്ടിയൂർക്കാവ് SHO യുടെ നേതൃത്വത്തിൽ സുഗതന്റെ വീട്ടിലേയ്‌ക്ക് പോലീസ് ഇരച്ചു കയറി വെടി വച്ച് കുടുംബത്തെയും പ്രായപൂർത്തി ആവാത്ത കുട്ടികളെയും അറസ്റ്റ് ചെയ്തതെന്നും കരമന ജയൻ പറഞ്ഞു. സുഗതന്റെ അറസ്റ്റിന് ശേഷം അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്ന് എത്തുകയും, ജയിലിൽ വച്ചാണ് കാപ്പ കേസിൽ പ്രതിയാണന്ന കളക്ടറിന്റെ ഉത്തരവ് തിടുക്കത്തിൽ സുഗതന് കൈമാറി ജയിൽ മാറ്റിയതെന്നും കരമന ജയൻ പറഞ്ഞു
മുൻ എംഎല്‍എ വി കെ പ്രശാന്തിന്റെ പൊയ് മുഖം അഴിച്ചതും, വട്ടിയൂർക്കാവിൽ കാലങ്ങളായി CPM നടത്തി വന്ന തട്ടിപ്പുകൾ പുറത്ത് വന്നതും സുഗതനും ബിജെപിയും കാരണമാണ്. അതിന്റെ വിദ്വേഷമാണ് സുഗതന് എതിരെയുള്ള ഈ നീക്കമെന്നും കരമന ജയൻ ആരോപിച്ചു. ബിജെപി ക്ക് കോർപ്പറേഷൻ ഭരണം കിട്ടിയതും, തുടർന്ന് സി പി എം 45 വർഷമായി നടത്തി വന്ന അഴിമതിയും കൊള്ളയും പുറത്ത് വന്നതിലും സി പി എം നേതൃത്വം അസ്വസ്ഥരാണന്നും സുഗതനെ ഏതറ്റം വരെ പോയും ബിജെപി കേരളം ഘടകം സിപിഎം- പോലീസ് ഗൂഡാലോചനയിൽ നിന്ന് സംരക്ഷിക്കുമെന്നും, സിപിഎം നഗരസഭയിൽ നടത്തി വന്നിരുന്ന കൊള്ളകൾ ഇനിയും പുറത്ത് കൊണ്ടു വരുമെന്നും കരമന ജയൻ പറഞ്ഞു
















