കാസർകോട് : വിവാഹം നിശ്ചയിച്ചതിനു പിന്നാലെ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. ചെറുവത്തൂരിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയായ പയ്യങ്കി സ്വദേശിനി മുബഷീറയാണ് മരിച്ചത്. കൈതക്കാട് അൽ വർദ വുമൺസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.
അബ്ദുൾ റഹ്മാൻ- ഫാത്തിമ ദമ്പതികളുടെ മകളാണ് മുബഷീറ. ജൂൺ രണ്ടിനാണ് യുവതിയെ എലിവിഷം അകത്ത് ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. മദ്രസ അധ്യാപകനുമായുള്ള വിവാഹനിശ്ചയിച്ചതിലുള്ള മനോവിഷമം മൂലമാണ് മൂബഷീറ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















