തേഞ്ഞിപ്പാലം : യൂണിവേഴ്സ്‌റ്റി പരിസരം കേന്ദ്രീകരിച്ച് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ നിന്നും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി. ഇവരിൽ നിന്നും വില്പനക്കായി സൂക്ഷിച്ച MDMA, കഞ്ചാവ് എന്നിവ പിടികൂടി .കൊണ്ടോട്ടി തുറക്കൽ സ്വദേശി കരപറമ്പത്ത് വീട്ടിൽ ജസീം (24), മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരാണ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോൺ IPS നു ലഭിച്ച രഹസ്വ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP കാർത്തിക് ബാലകുമാർ തേഞ്ഞിപ്പാലം ഇൻസ്പക്ടർ ശ്രീജിത്ത് TS , സബ് ഇൻസ്‌പെക്ടർ സത്യജിത്ത് MS എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘവും തേഞ്ഞിപ്പാലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
















