വയനാട് : ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസുള്ള പെണ്‍കുട്ടികള്‍ക്കാണ് രോഗബാധ. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരം.
നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ ഉളളത്. ജില്ലയില്‍ ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയില്‍ കഴിഞ്ഞ 68 പേരില്‍ 30 പേര്‍ ആശുപത്രി വിട്ടു. ഷിഗെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൃത്തിയില്ലാത്ത ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.














