Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാറിയ രാഷ്‌ട്രീയസാഹചര്യത്തില്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ട കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന കാര്യത്തില്‍ എല്ലാവരുടെയും പിന്തുണതേടാനാണ് തീരുമാനം. വാട്‌സാപ്പ് നമ്പര്‍ വഴിയും ഇമെയില്‍ വഴിയും എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് ഗോവിന്ദന്‍ അഭ്യര്‍ത്ഥിച്ചു.
അതിനുശേഷം വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് കര്‍മ പദ്ധതികള്‍ തയ്യാറാക്കും. പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ലെന്ന സ്വയംവിമര്‍ശനം പാര്‍ട്ടി അംഗീകരിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
രണ്ട് ദിവസമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Recent Posts