Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ദുബായിൽ മിനിബസ് അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു , ഒമ്പത് പേർക്ക് പരിക്ക് : അപകടത്തിൽപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ കോൺസുലേറ്റ്

ദുബായിൽ നിരവധി ഇന്ത്യൻ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ റോഡപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ എഴുതി

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 9, 2026, 10:43 am IST
in Gulf, News, Marukara

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.  ദുബായ് കോൺസുലേറ്റ് ജനറലാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് അനുസരിച്ച് റോഡിന്റെ മധ്യത്തിൽ നിർത്തിയിരുന്ന ട്രക്കിൽ ഒരു മിനിബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്. സാങ്കേതിക തകരാർ മൂലം ട്രക്ക് പെട്ടെന്ന് റോഡിന്റെ മധ്യത്തിൽ നിർത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

ബസ് ഡ്രൈവർ ശ്രദ്ധിക്കാതിരിക്കുകയും സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പിന്നിൽ നിന്ന് വാൻ ഇടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ അഞ്ച് പേർക്ക് ഗുരുതരവും നാല് പേർക്ക് മിതമായ പരിക്കുകളും ഉണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ട്രാഫിക് അപകട അന്വേഷണ വിഭാഗത്തിലെ വിദഗ്ധരെ സംഭവസ്ഥലത്തേക്ക് അയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിന് ശേഷം പോലീസ് വകുപ്പ് നഗരത്തിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. വാഹനത്തിന്റെ തകരാർ, ഇന്ധനം തീർന്നുപോകൽ, ടയർ തകരാറ് എന്നിവ കാരണം റോഡിന്റെ മധ്യത്തിൽ നിർത്തുന്നതിന്റെ ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനങ്ങൾ ഗതാഗതയോഗ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്നും പോലീസ് ഊന്നിപ്പറഞ്ഞു.

അപകടത്തിൽപ്പെട്ടവർക്ക് തുണയേകും

അതേ സമയം തന്നെ ദുബായിൽ നിരവധി ഇന്ത്യൻ തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ റോഡപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ എഴുതി. “ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനയും,”- കോൺസൽ പറഞ്ഞു.

കൂടാതെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിക്കുകയും പരിക്കേറ്റ ഇന്ത്യക്കാരെ കാണുകയും ചെയ്തു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിന് പ്രാദേശിക അധികാരികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: Indian ConsulateUAEDubaiPravasiGulfGCC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.