Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കുന്നതില്‍ വന്‍ വീഴ്ചയെന്നും വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 06:19 am IST
inKerala

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പരമാവധി സഹായ സഹകരണങ്ങളോടെ സംസ്ഥാനത്തെ ജലവിതരണ- ജലസേചന പദ്ധതികള്‍ കുറ്റമറ്റതാക്കാനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രപദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ (ജെജെഎം) നടപ്പാക്കുന്നതില്‍ വന്‍ വീഴ്ച സംസ്ഥാനത്തുണ്ടായി. ഈ പദ്ധതി പൂര്‍ണതോതില്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതിനായി വാങ്ങിയ പൈപ്പുകള്‍ വഴിയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കരാറുകാരുടെ വന്‍ കുടിശ്ശികത്തുക കൊടുക്കാനാകാതെ ഒട്ടേറെ പണികള്‍ മുടങ്ങിക്കിടക്കുന്നു. സംഭരണികള്‍ നിര്‍മിക്കാനുമുണ്ട്. 2028 വരെയാണ് ഈ പദ്ധതിയുടെ നീട്ടിക്കിട്ടിയ കാലാവധി. അതിനുമുമ്പ് പണികള്‍ പൂര്‍ത്തിയാക്കണം. വീഴ്ചകള്‍ പരിഹരിച്ച്, കുറ്റമറ്റ രീതിയില്‍ ജല്‍ജീവന്‍ മിഷന്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഭവിച്ച വീഴ്ചകളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഈ പദ്ധതി തുടങ്ങിയപ്പോള്‍, നിലവിലുള്ളതിന്റെ നാലുമടങ്ങ് കണക്ഷന്‍ കൊടുത്തു. എന്നാല്‍ വെള്ളം നല്‍കാനായില്ല. ജലസ്രോതസുകള്‍ വര്‍ധിക്കാത്തതിനാലാണിത്. പുതിയ ജലസ്രോതസുകള്‍ കണ്ടെത്താനുള്ള പദ്ധതികള്‍ ജല്‍ ജീവന്‍ മിഷനിലുണ്ട്. അത് നടപ്പാക്കാത്തതാണ് പ്രശ്‌നം.

കൃത്യമായി പദ്ധതികള്‍ സമര്‍പ്പിക്കാത്തതിനാലാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പല ആനുകൂല്യങ്ങളും കിട്ടാത്തത്. ഈ വീഴ്ച പരിഹരിക്കും. ഫണ്ടില്ലാത്തതിനാല്‍ ചെറുകിട- വന്‍കിട ജലസേചന പദ്ധതികള്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജലസേചന, ജലവിതരണ പദ്ധതികള്‍ക്കായി പുതിയ കര്‍മപരിപാടി കേന്ദ്ര സഹായത്തോടെ ആവിഷ്‌കരിക്കും. കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്. ജലവിഭവ വകുപ്പിനെ ജനക്ഷേമ വകുപ്പാക്കി മാറ്റുമെന്നും മോന്‍സ് ജോസഫ് അവകാശപ്പെട്ടു.

ജലനയം രൂപീകരിക്കും, പ്രഖ്യാപനം ഒരുവര്‍ഷത്തിനകം

സംസ്ഥാനത്തെ ജലസ്രോതസുകളുടെ സംരക്ഷണം, ജലവിതരണം, ജലസേചനം എന്നിവയെല്ലാം ഉള്‍പ്പെടുത്തി സംസ്ഥാനത്തിന് ജലനയം രൂപീകരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ഉന്നതതലതലത്തില്‍ വിദഗ്ധരുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം 2027-ന് മുമ്പ് ഇത് പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്നതാണ് കേരളത്തിന്റെ നിലപാട്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളവുമെന്ന നയത്തില്‍ ഈന്നിയാകും പ്രശ്‌നപരിഹാര ശ്രമങ്ങള്‍. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ളതും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുമായ വിഷയമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പുകള്‍ പ്രതിസന്ധിയില്‍, പൂട്ടല്‍ ഭീഷണിയില്‍ ഭവന ബോര്‍ഡ്

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം തന്റേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും വലിയ പ്രതിസന്ധിയിലും തകര്‍ച്ചയിലുമാണെന്ന് ഭവന നിര്‍മാണ വകുപ്പിന്റെയും ചുമതലയുള്ള മോന്‍സ് ജോസഫ് വെളിപ്പെടുത്തി. ജല അതോറിറ്റിയും ഭവന നിര്‍മാണ ബോര്‍ഡും വലിയ സാമ്പത്തിക പ്രയാസത്തിലാണ്.

ഒരുപാട് ഇടങ്ങളില്‍ പൈപ്പുകള്‍ കുഴിച്ചിടുകയും ശേഖരിച്ചുവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കണക്ഷന്‍ കൊടുത്ത് ജനത്തിന് കുടിവെള്ളം എത്തിക്കാനായിട്ടില്ല. കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കാന്‍ പറ്റാത്തത്ര പരിതാപകരമായ സാമ്പത്തികാവസ്ഥയിലാണ്. കരാറുകാര്‍ക്ക് പണം നല്‍കാനാകാത്തതിനാല്‍ ഒട്ടേറെ പണികള്‍ നിലച്ചു.

ഭവന നിര്‍മാണ ബോര്‍ഡ് പൂട്ടല്‍ ഭീഷണിയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളംപോലും കൊടുക്കാന്‍ കഴിയുന്നില്ല. നിര്‍ജീവാവസ്ഥയിലുള്ള ഈ ബോര്‍ഡിന്, പാവപ്പെട്ടവര്‍ക്ക് വീടുവെച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്.

ഭവന വകുപ്പിന്റെ ഒട്ടേറെ വസ്തുവകകള്‍ സംസ്ഥാനത്ത് ഗ്രാമ, നഗര പ്രദേശങ്ങളിലെ കണ്ണായ ഇടങ്ങളില്‍ അന്യാധീനപ്പെട്ടു കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: Central AssistanceJal-jeevan projectMons josephwater supply and irrigation projectsMinister of Water Resources
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍
India

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.