Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Jun 7, 2026, 12:42 pm IST
inVaradyam, Sports

കേരളത്തില്‍ ഏറ്റവുമധികം പേര്‍ അധിവസിക്കുന്ന പഞ്ചായത്തായ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിലെ ആകെ ജനസംഖ്യ ഏകദേശം 70000 ആണ്. അങ്ങനെ രണ്ടര ഒളവണ്ണ പഞ്ചായത്തുകള്‍ കൂടിയാല്‍ കുറസാവോ എന്ന രാജ്യത്തേക്കാള്‍ ജനസംഖ്യയുണ്ടാകും. മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറഞ്ഞ രാജ്യമാണ് കേപ് വെര്‍ഡെ. കേരളത്തിന്റെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള മറ്റൊരു രാജ്യമാണ് ജോര്‍ദാന്‍. കേരളത്തെക്കാള്‍ അല്‍പ്പം മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഉസ്ബക്കിസ്ഥാന്‍. ഈ നാല് രാജ്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കാരണമുണ്ട്. ഈ വരുന്ന ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ പുതുമുഖ രാജ്യങ്ങളാണ് ഇവ. ജൂണ്‍ 11ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ഫിഫ ലോകകപ്പിനു തുടക്കമാവുക. 48 രാജ്യങ്ങള്‍ പങ്കെടുക്കുന്നതുകൊണ്ടാണ് ഇവര്‍ക്കൊക്കെ യോഗ്യത ലഭിച്ചതെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ വരട്ടെ.. നല്ല ഒന്നാം തരം കളി കെട്ടഴിച്ചുതന്നെയാണ് ഈ നാല് രാജ്യങ്ങളും ലോകകപ്പിനെത്തുന്നത്. ഫുട്ബോള്‍ ചരിത്രത്തിനൊപ്പം ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും വലിയ കൗതുകമുണര്‍ത്തുന്ന രാജ്യങ്ങളാണിവ.

ഉസ്‌ബെക്കിസ്ഥാന്‍
ലോകത്തിലെ അപൂര്‍വമായ ‘ഡബിള്‍ ലാന്‍ഡ് ലോക്ഡ് രാജ്യങ്ങളില്‍ ഒന്നാണ് ഉസ്ബാക്കിസ്ഥാന്‍. അതായത് ഇവിടത്തുകാര്‍ക്കു കടലിലെത്താന്‍ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തികളെങ്കിലും കടക്കണം. തുര്‍ക്മെനിസ്ഥാന്‍, തജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണ് ഉസ്ബെക്കിസ്ഥാനെ വലയം ചെയ്യുന്ന രാജ്യങ്ങള്‍. മരുഭൂമികളും സ്റ്റെപ്പുകളും ചരിത്രപ്രസിദ്ധമായ സില്‍ക്ക് റോഡ് നഗരങ്ങളും ചേര്‍ന്നതാണ് ഈ രാജ്യം.

1991-ല്‍ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് വരെ ഉസ്‌ബെക്കിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.

1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ സ്വതന്ത്രരായ ഉസ്‌ബെക്കിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ രൂപീകരിക്കപ്പെടുകയും 1994-ല്‍ അവര്‍ക്ക് ഫിഫയുടെയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെയും അംഗത്വം ലഭിക്കുകയും ചെയ്തു.1994ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടം തിരിച്ചുവരവിന്റെ വിളംബരമായിരുന്നു. അന്താരാഷ്‌ട്ര ഫുട്ബോളിലേക്ക് ചുവടുവച്ചയുടന്‍ തന്നെ വലിയൊരു അട്ടിമറി നടത്തി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ജപ്പാനില്‍ നടന്ന 1994-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഫൈനലില്‍ ചൈനയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. 2000 ആയതോടെ ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലും ശക്തമായ സാന്നിധ്യമായി മാറിയെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ കാലിടറി.

ഏഷ്യയിലെ കറുത്ത കുതിരകള്‍ എന്നറിയപ്പെടുമ്പോഴും 2011-ലെ ഏഷ്യന്‍ കപ്പില്‍ നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഏഷ്യന്‍ കപ്പില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. പല തവണ ലോകകപ്പ് യോഗ്യതയുടെ തൊട്ടരികില്‍ എത്തിയിട്ടും അവസാന നിമിഷം യോഗ്യത നഷ്ടമാകുന്നത് ഉസ്‌ബെക്കിസ്ഥാന്റെ പതിവായി.

ലോകകപ്പ് യോഗ്യത
2026-ലെ ഫിഫ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയതും, കുറച്ചു വര്‍ഷങ്ങളായി യൂത്ത് ടീമുകളില്‍ നിന്ന് വളര്‍ന്നുവന്ന മികച്ച കളിക്കാരുടെ സാന്നിധ്യവും ഉസ്‌ബെക്കിസ്ഥാന് തുണയായി. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രധാന താരം: ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമ, ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ തുടങ്ങിയവയ്‌ക്ക് കളിച്ച സ്ട്രൈക്കര്‍ എല്‍ദോര്‍ ഷൊമുറോദോവ്. രാജ്യത്തിന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയതും ഇദ്ദേഹമാണ്. കടുത്ത പോരാട്ടവീര്യവും യൂറോപ്യന്‍ ശാരീരികക്ഷമതയും ഒത്തുചേര്‍ന്ന ഉസ്‌ബെക്കിസ്ഥാന്‍, ഇന്ന് ഏഷ്യന്‍ ഫുട്ബോളിലെ ഏറ്റവും അപകടകാരികളായ ടീമുകളില്‍ ഒന്നാണ്. ലോകകപ്പില്‍ ഗ്രൂപ്പ് കെ-യില്‍ പോര്‍ച്ചുഗല്‍, കോംഗോ, കൊളംബിയ ടീമുകള്‍ക്ക് ഒപ്പമാണ്.

ജോര്‍ദാന്‍
പാറക്കെട്ടുകളുടെ രാജ്യം, ഒപ്പം പാറപോലെ ഉറച്ച ഫുട്‌ബോള്‍ മനസ്സുമുള്ള രാജ്യം, അതാണ് ജോര്‍ദാന്‍. ഫുട്‌ബോള്‍ വികാരം ഓരോരുത്തരുടെയും മനസില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ജോര്‍ദാന്റെ ഭൂവിസ്തീര്‍ണം കേരളത്തിന്റെ ഇരട്ടിയിലധികമാണെങ്കിലും ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേ ഉള്ളൂ. മലപ്പുറത്തിന്റെ ജനസംഖ്യ പോലും ജോര്‍ദാനിലെ പല പ്രവിശ്യകളുടെയും ജനസംഖ്യയെക്കാള്‍ വലുതാണ്.

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഏഷ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ ശക്തിയായി ഉയര്‍ന്ന രാജ്യമാണ് ജോര്‍ദാന്‍. ‘ദി ഷിവല്‍റസ്’ (ഠവല ഇവശ്മഹൃീൗ െഅല്‍-നഷാമ) എന്നറിയപ്പെടുന്ന ജോര്‍ദാന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ചരിത്രം കഠിനാധ്വാനത്തിന്റെയും മുന്നേങ്ങളുടെയും കഥയാണ്. 1949-ലാണ് ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ രൂപീകൃതമാകുന്നത്. 1956-ല്‍ ഫിഫയുടെ ഔദ്യോഗിക അംഗത്വം നേടി. 1953-ല്‍ ഈജിപ്തില്‍ നടന്ന പാന്‍ അറബ് ഗെയിംസിലാണ് ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്. സിറിയയോട് 1-3ന് പരാജയപ്പെട്ടു. ആദ്യത്തെ ഏതാനും പതിറ്റാണ്ടുകള്‍ അറബ് മേഖലയിലെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ മാത്രമായി ജോര്‍ദാന്റെ സാന്നിധ്യം ഒതുങ്ങി. 1997-ലും 1999-ലും പാന്‍ അറബ് ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ ജോര്‍ദാനില്‍ ഫുട്‌ബോളിന്റെ പ്രചാരമേറി. 2000-ാം ആണ്ടിന്റെ തുടക്കത്തിലാണ് ജോര്‍ദാന്‍ ഫുട്ബോള്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പ്രശസ്ത ഈജിപ്ഷ്യന്‍ പരിശീലകന്‍ മഹ്‌മൂദ് അല്‍-ജൗഹരി ടീമിന്റെ ചുമതലയേറ്റത് നിര്‍ണായകമായി. ചരിത്രത്തിലാദ്യമായി 2004-ല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ ജപ്പാനോട് ഷൂട്ടൗട്ടില്‍ തോറ്റു. 2011ലെ ഏഷ്യന്‍ കപ്പിലും അവസാന എട്ടിലെത്തി.

ലോകകപ്പ് യോഗ്യത
2024 ഏഷ്യന്‍ കപ്പിലെ വന്‍ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ജോര്‍ദാന്‍, 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലും ആധിപത്യം തുടര്‍ന്നു. ടീമുകളുടെ എണ്ണം 48 ആക്കിയതും ഏഷ്യയില്‍ നിന്നുള്ള യോഗ്യതാ അവസരങ്ങള്‍ വര്‍ദ്ധിച്ചതും അനുകൂലമായി.

ജോര്‍ദാന്‍ സെല്ലമി എന്ന മൊറോക്കന്‍ പരിശീലകന്റെ കീഴില്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ജോര്‍ദാന്‍ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന് (2026) യോഗ്യത നേടി. വളരെ വേഗമേറിയ കൗണ്ടര്‍ അറ്റാക്കും ശക്തമായ പ്രതിരോധവുമാണ് ജോര്‍ദാന്റെ കളിശൈലി. ഫ്രഞ്ച് ക്ലബ്ബായ മോണ്ട്പെല്ലിയറിന് കളിക്കുന്ന വിംഗര്‍ മൂസ അല്‍-താമാരി ആണ് ജനപ്രിയനായ താരം. ‘ജോര്‍ദാനിയന്‍ മെസ്സി’ എന്ന് ആരാധകര്‍ വിളിക്കുന്ന ഇദ്ദേഹമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കേപ് വെര്‍ദെ
അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന 10 പ്രധാന അഗ്നിപര്‍വത ദ്വീപുകളുടെ കൂട്ടമാണ് കേപ് വെര്‍ദെ. ഇവിടത്തെ ഫോഗോ ദ്വീപില്‍ സജീവ അഗ്നിപര്‍വതമായ പികോ ഡോ ഫോഗോ സ്ഥിതിചെയ്യുന്നു. ചെറിയ രാജ്യമായിട്ടും സമുദ്രപരിസ്ഥിതിയുടെയും അഗ്നിപര്‍വത ഭൂമിശാസ്ത്രത്തിന്റെയും അപൂര്‍വ സംയോജനമാണ് കേപ്പ് വെര്‍ദെ. ആറ് ലക്ഷം പേര്‍ മാത്രം അധിവസിക്കുന്ന ദ്വീപ് രാഷ്‌ട്രം. കാസര്‍കോട് ജില്ലയിലെ ജനസംഖ്യയേക്കാള്‍ കുറവ്. എന്നാല്‍, ജനസംഖ്യയെക്കാള്‍ വലുതാണ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തിന് അപ്പുറമുള്ള ചെറിയ ദ്വീപ് രാഷ്‌ട്രത്തിന്റെ സ്വപ്‌നങ്ങള്‍.

1975-ല്‍ പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് തന്നെ കേപ് വെര്‍ഡെയില്‍ ഫുട്ബോള്‍ സജീവമായിരുന്നു. പോര്‍ച്ചുഗീസ് കോളനിയായിരുന്നതിനാല്‍ അവിടത്തെ ഫുട്ബോള്‍ ശൈലി കേപ് വെര്‍ദെയെ സ്വാധീനിച്ചു. സ്വാതന്ത്ര്യം നേടിയ ശേഷം 1982-ല്‍ കേപ് വെര്‍ദെ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയിലും 1986-ല്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനിലും അംഗമായി.

2000-മാണ്ടിന്റെ തുടക്കത്തിലാണ് കേപ് വെര്‍ദെ ടീം ‘ബ്ലൂ ഷാര്‍ക്കുകള്‍’ എന്ന പേരില്‍ ആഫ്രിക്കന്‍ ഫുട്ബോളില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ കേപ് വെര്‍ദെ വംശജരായ കളിക്കാരെ കണ്ടെത്തി ദേശീയ ടീമിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇത് ടീമിന്റെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിച്ചു. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം നാനി, സ്വീഡന്റെ ഹെന്റിക് ലാര്‍സന്‍ എന്നിവര്‍ കേപ് വെര്‍ദെ വംശജരാണ്. കേപ് വെര്‍ഡെയുടെ ഫുട്ബോള്‍ ചരിത്രം മാറ്റിമറിച്ചത് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലെ പ്രകടനങ്ങളാണ്.

ലോകകപ്പ് യോഗ്യത
കേപ് വെര്‍ദെ ഫുട്ബോള്‍ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷം പിറന്നത് 2026 ഫിഫ ലോകകപ്പ് യോഗ്യതയിലൂടെയാണ്. പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ സാങ്കേതിക മികവും ആഫ്രിക്കന്‍ ഫുട്ബോളിന്റെ ശാരീരികക്ഷമതയും ഒത്തുചേര്‍ന്ന കളിശൈലിയാണ് കേപ് വെര്‍ദെയുടേത്. പന്തടക്കത്തിലും തന്ത്രപരമായ പ്രതിരോധത്തിലും അവര്‍ മികച്ചു നില്‍ക്കുന്നു. ആഫ്രിക്കന്‍ ഫുട്ബോളിലെ വമ്പന്‍ ശക്തികളായ നൈജീരിയ, സെനഗല്‍, ഈജിപ്ത് തുടങ്ങിയ ടീമുകള്‍ക്ക് പോലും ഇന്ന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കരുത്തരായി ഈ കൊച്ചു ദ്വീപ് വളര്‍ന്നു കഴിഞ്ഞു.

കുറസാവോ
ഈ ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യം. കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലൊന്നാണ് കുറസാവോ. 1.6 ലക്ഷം മാത്രമാണ് ജനസംഖ്യ. ഫുട്‌ബോളിനോടുള്ള അഭിനിവേശം 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍തന്നെ ദൃശ്യമായിരുന്നു. 1920 കുറസാവോയില്‍ ഫുട്ബോള്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.1930-കള്‍ മുതല്‍ 1950-കള്‍ വരെ കുറസാവോ എന്ന പേരില്‍ തന്നെയാണ് കളിച്ചിരുന്നത്. 1958 മുതല്‍ 2010 വരെ, കരീബിയന്‍ ദ്വീപുകളുടെ കൂട്ടായ്‌മയായ ‘നെതര്‍ലന്‍ഡ്സ് ആന്റിലീസ്’ എന്ന പേരിലാണ് ഫിഫ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചത്.

2010-ല്‍ നെതര്‍ലന്‍ഡ്സ് ആന്റിലീസ് എന്ന രാഷ്‌ട്രീയ കൂട്ടായ്‌മ പിരിച്ചുവിട്ടതോടെ കുറസാവോയ്‌ക്ക് സ്വന്തമായി ഫിഫ അംഗത്വം ലഭിച്ചു. അതോടെ ‘കുറസാവോ ടീം’ പുനഃസ്ഥാപിക്കപ്പെട്ടു. വലിയൊരു മാറ്റം വന്നത് നെതര്‍ലന്‍ഡ്സിലെ പ്രമുഖ ലീഗുകളില്‍ കളിക്കുന്ന, കുറസാവോ പാരമ്പര്യമുള്ള കളിക്കാരെ ദേശീയ ടീമിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെയാണ്. മുന്‍ ബാഴ്സലോണ, ഡച്ച് താരം പാട്രിക് ക്ലൈവര്‍ട്ട് 2015ല്‍ പരിശീലകനായി ചുമതലയേറ്റതോടെയാണ് കുറസാവോയുടെ ഫുട്ബോള്‍ ഗ്രാഫ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ടീം കൂടുതല്‍ പ്രൊഫഷണല്‍ ശൈലിയിലേക്ക് മാറി.
2016-17 കാലഘട്ടം കുറസാവോ ഫുട്ബോളിന്റെ സുവര്‍ണ്ണ കാലമായി കണക്കാക്കപ്പെടുന്നു. 2017 കരീബിയന്‍ കപ്പ് ഫൈനലില്‍ ശക്തരായ ജമൈക്കയെ 2-1ന് പരാജയപ്പെടുത്തി കുറസാവോ കരീബിയന്‍ കപ്പ് സ്വന്തമാക്കി. വടക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ പ്രധാന ടൂര്‍ണമെന്റായ ഗോള്‍ഡ് കപ്പില്‍ 2017, 2019, 2021 വര്‍ഷങ്ങളില്‍ യോഗ്യത നേടി. ഇതില്‍ 2019-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി.

ലോകകപ്പ് യോഗ്യത
വടക്കേ അമേരിക്കന്‍ കരീബിയന്‍ മേഖലയില്‍ നിന്നുള്ള വമ്പന്‍മാരായ യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ അവര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ഇത് കുറസാവോ പോലുള്ള ചെറിയ കരീബിയന്‍ രാജ്യങ്ങള്‍ക്ക് വലിയൊരു അവസരമായി.യോഗ്യതാ റൗണ്ടുകളില്‍ മികച്ച തന്ത്രങ്ങളിലൂടെയും പോരാട്ടവീര്യത്തിലൂടെയും മുന്നേറിയ കുറസാവോ, ചരിത്രത്തിലാദ്യമായി 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഡച്ച് ഫുട്ബോളിന്റെ ശക്തമായ സ്വാധീനമുള്ള ശൈലിയാണ് കുറസാവോയുടേത്. പന്തടക്കത്തിലും വിങ്ങുകളിലൂടെയുള്ള വേഗമേറിയ ആക്രമണത്തിലും മികച്ചു നില്‍ക്കുന്നു. ലീഗ് വണ്ണിലും ഡച്ച് ലീഗായ എറെഡിവിസിയിലും കളിക്കുന്ന പ്രൊഫഷണല്‍ താരങ്ങളാണ് നിലവില്‍ ടീമിന്റെ കരുത്ത്.

 

Tags: UzbekistanJordhancape verdecuracao footballFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.