Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:16 am IST
inSamskriti

ചന്ദ്രദശാകാലം പത്തുവര്‍ഷമാണ്. വെളുത്തവാവിന് ജനിച്ചവര്‍ക്ക് ചന്ദ്രദശാകാലം സന്തോഷകരവും പലവിധ ശുഭാനുഭവങ്ങളെയും സമ്മാനിക്കുന്നതുമായിരിക്കും. എന്നാല്‍ കറുത്തവാവിന് രാത്രി ജനിച്ചവര്‍ക്ക് ചന്ദ്രദശാകാലം പലവിധത്തില്‍ ക്‌ളേശകരവും മനഃസമാധാനം കളയുന്നതുമായിരിക്കും. ചന്ദ്രന് പക്ഷബലമേറുമ്പോള്‍ (വെളുത്തവാവിനോടടുക്കുന്തോറും) ശുഭഫലങ്ങള്‍ ഏറുകയും പക്ഷബലം കുറയുമ്പോള്‍ (അമാവാസിയോടടുക്കുമ്പോള്‍) അശുഭഫലങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. മനകാരകത്വവും മാതൃകാരകത്വവും ചന്ദ്രനായതിനാല്‍ ജാതകത്തില്‍ ചന്ദ്രന്‍ ദുര്‍ബ്ബലനായവര്‍ക്ക് ചന്ദ്രദശാകാലത്ത് മനഃസുഖവും മാതൃസുഖവും കുറയും. സൂര്യനോടുചേര്‍ന്നു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലവും വൃശ്ചികത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലവും അശുഭകരമായിരിക്കും. ലഗ്‌നസ്ഥിതചന്ദ്രന്റെ ദശാകാലത്ത് ഉദ്യോഗലാഭം, പദവിയില്‍ ഉയര്‍ച്ച, യുവതീയുവാക്കള്‍ക്ക് വിവാഹം, ദശാകാലാന്ത്യത്തോടെ ഗൃഹലാഭം എന്നീ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. രണ്ടാമിടത്തുനില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്ത് വിദ്യാപുരോഗതി, ഉദ്യോഗലബ്ധി, വ്യാപാര പുരോഗതി, കുടുംബത്തില്‍ ഐശ്വര്യാനുഭവങ്ങള്‍ ഇവ ഫലമാകുന്നു. മൂന്നാമിടത്താണു ചന്ദ്രനെങ്കില്‍ ദശാകാലത്ത് സഹോദരസൗഖ്യം, സുഖാനുഭവങ്ങള്‍, ധനപരമായ മെച്ചങ്ങള്‍ ഇവ പ്രതീക്ഷിക്കാം. ചന്ദ്രന്‍ നാലാമിടത്താണെങ്കില്‍ ദശാകാലത്ത് മാതൃദുരിതം, ഗൃഹനിര്‍മ്മാണം, കീര്‍ത്തി, സാഹിത്യരംഗത്ത് പേരും പ്രശസ്തിയും ഇവ ഫലമാകുന്നു.

അഞ്ചാമിടത്തെ ചന്ദ്രന്റെ ദശാകാലത്ത് സന്താനലാഭവും (ചന്ദ്രന്‍ പന്ത്രണ്ടാം ഭാവാധിപനാണെങ്കില്‍ സന്താനം അല്‍പ്പായുസ്സായിരിക്കും) ഉദ്യോഗത്തില്‍ ഉന്നതിയുമുണ്ടാകും. ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലം പലവിധത്തിലും ദോഷപ്രദമായിരിക്കും. മാതൃദുരിതം, അന്യദേശവാസം, ദേഹസുഖക്കുറവ്, പലവിധ അനിഷ്ടങ്ങള്‍ ഇവയൊക്കെ ഉണ്ടാകും. ഏഴ്, ഒന്‍പത്, പത്ത്, പതിനൊന്ന് ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്ത് പലവിധ ഗുണാനുഭവങ്ങളും സിദ്ധിക്കും. മനസ്സുഖം ഉണ്ടാകുന്നതോടൊപ്പം ധനപരമായ മെച്ചങ്ങളും സിദ്ധിക്കും. മാതാവിനും ദശാകാലം നന്നായിരിക്കും. ഏഴാമിടത്ത് നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്ത് വിവാഹവും, ഒന്‍പതാമിടത്തെ ചന്ദ്രന്റെ ദശാകാലത്ത് ലോട്ടറി മുതലായവയിലൂടെ അപ്രതീക്ഷിത ധനലാഭവും പത്താമിടത്തെ ചന്ദ്രന്റെ ദശാകാലത്ത് ഉദ്യോഗത്തിലൂടെ ധനലാഭവും ഉണ്ടാകും. പതിനൊന്നാമിടത്തെ ചന്ദ്രന്റെ ദശാകാലത്ത് എന്താണോ ആഗ്രഹിക്കുന്നത് അത് നേടിയെടുക്കാന്‍ ജാതകന് തീര്‍ച്ചയായും കഴിയും.

(ജ്യോതിഷസുധ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Tags: Astrologymoonചന്ദ്രദശാകാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനാഗമവും ഭാഗ്യാനുഭവങ്ങളും: സമ്പൂർണ്ണ രാശിഫലം (18 സെപ്റ്റംബർ 2026)

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

Astrology

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.