Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 01:35 pm IST
inEntertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ക്ക് മെഗാ ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്. ജൂൺ 4 ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ് എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തു വിട്ടു. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. അദ്ദേഹം സോളോ ഹീറോ ആയെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷൻ കൂടിയാണിത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് രാം ചരണിന്റെ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനം നടത്തിയ രാം ചരൺ, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. ചിത്രത്തിനായി എ ആർ റഹ്മാൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും , അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും ഗംഭീര പ്രതികരണം നേടുന്നുണ്ട്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്.

ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന, രാം ചരണിന്റെ ആക്ഷൻ രംഗങ്ങൾ, സ്പോർട്സ് രംഗങ്ങൾ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ പറയുന്നത്. അതോടൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Tags: RamcharanTelugu Movieboxoffice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Entertainment

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.