
പാലക്കാട്: വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചു.
ലൈബ്രറിയിലെ തടി അലമാരയിലെ പുസ്തകങ്ങള്‍ക്കിടയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പുസ്തകം എടുക്കാന്‍ എത്തിയ വിദ്യാര്‍ഥികളാണ് പാമ്പിനെ കണ്ടത്.
പുസ്തകങ്ങള്‍ക്കിടയില്‍ അനക്കം കണ്ടാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചത്. മൂര്‍ഖനെ കണ്ടതോടെ സര്‍പ്പ വോളന്റിയറെ വിളിച്ചു വരുത്തി. സര്‍പ്പ വോളന്റിയര്‍ അനൂപ് എത്തി പാമ്പിനെ പിടികൂടി.