കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍.പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെ (28) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരിയില്‍ പശ്ചിമബംഗാള്‍ ഹൗറ ഡോംജൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന് ശേഷം പെരുമ്പാവൂരില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് കഴിയുകയായിരുന്നു പ്രതി. പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മുമ്പും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്.
പ്രതിയെ ഹൗറ ഡോംജൂര്‍ പൊലീസിന് കൈമാറി.
















