Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 4, 2026, 09:55 am IST
inKerala

തൃശൂര്‍: നോവല്‍ മോഷണ വിവാദത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് എഴുത്തുകാരികളായ കെ.ആര്‍. മീരയും ഹരിത സാവിത്രിയും. ദിവസങ്ങളായി തുടരുന്ന വിവാദം എഴുത്തുകാരികള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കെത്തി.

അതിനിടെ കെ.ആര്‍. മീരക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകനും എഴുത്തുകാരനുമായ ജോഷി ജോസഫ് രംഗത്തെത്തി. മീരയുടെ എല്ലാവിധ പ്രണയവും എന്ന പുസ്തകം സൂര്യ മോഹന്‍ എഴുതിയ ശിലീഭൂതത്തിന്റെ പ്ലോട്ട് ആണെന്ന് ജോഷി ജോസഫ് പറഞ്ഞു. സൂര്യ മോഹന്‍ അസുഖം ബാധിച്ച സമയത്താണ് അതിജീവനത്തിനായി എഴുത്തിലേക്ക് തിരിഞ്ഞത്. ശിലീഭൂതത്തിന്റെ കോപ്പി മീരക്ക് അവലോകനത്തിനായി നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം മീര എല്ലാവിധ പ്രണയവും എന്ന പേരില്‍ ഇതേ പ്ലോട്ട് പുസ്തകമാക്കുകയായിരുന്നു. ഇതോടെ സൂര്യ മോഹന്‍ വിഷാദരോഗത്തിന് അടിപ്പെട്ടുവെന്നും ജോഷി ജോസഫ് പറഞ്ഞു. മാഫിയ എഴുത്തുകാരി എന്നാണ് കെ.ആര്‍. മീരയെ ജോഷി ജോസഫ് കുറിപ്പില്‍ വിശേഷിപ്പിച്ചത്. തന്റെ ഡോക്യുമെന്ററിക്ക് വേണ്ടി തയ്യാറാക്കിയ തിരക്കഥയാണ് കെ.ആര്‍. മീര ആരാച്ചാര്‍ എന്ന നോവലാക്കി മാറ്റിയതെന്ന ആരോപണവും ജോഷി ജോസഫ് ആവര്‍ത്തിച്ചു. ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി ജോസഫ് ഉന്നയിച്ചിരുന്നതാണ്. ഭാഷാപോഷിണിയില്‍ ജോഷി ജോസഫിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് വസ്തുതാപരമായി മറുപടി പറയാന്‍ കെ.ആര്‍. മീര ഇതുവരെ തയ്യാറായിട്ടില്ല. 2020ലാണ് കലാച്ചിയുടെ ആദ്യ ആറു ലക്കങ്ങള്‍ താന്‍ എഴുതിയതെന്നും അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അന്നുതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മീര അവകാശപ്പെട്ടു. കോവിഡ് മൂലം വൈകി, 2022 ലാണ് താന്‍ കസാക്കിസ്ഥാനില്‍ പോയത്. പിന്നീട് ബാക്കി ഭാഗങ്ങള്‍ കൂടി എഴുതുകയായിരുന്നു എന്നാണ് മീര വ്യക്തമാക്കിയത്. എന്നാല്‍ ആദ്യ ആറുഭാഗങ്ങള്‍ മാത്രമാണ് 2020 ല്‍ എഴുതിയതെന്നും ബാക്കിഭാഗങ്ങള്‍ തന്റെ നോവല്‍ പുറത്തുവന്നതിനുശേഷമാണ് എഴുതിയതെന്നും ചൂണ്ടിക്കാട്ടി ഹരിതാ സാവിത്രിയും പരസ്യ പ്രതികരണവുമായി രംഗത്തെത്തി.

കെ.ആര്‍. മീരയുടെ വിശദീകരണം

കസാക്കിസ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ല്‍ മനസില്‍ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജം. 2019ല്‍ ഞാന്‍ ‘കലാച്ചി’ എഴുതിത്തുടങ്ങുകയും 2020 നവംബര്‍ 16 മുതല്‍ ‘ട്രൂ കോപ്പി തിങ്ക് ‘വെബ് സീനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, 2020 നവംബര്‍ 16 മുതല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂര്‍വ്വം പലരും ഒളിച്ചുവയ്‌ക്കുന്നു.

2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ, 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ നിന്നു ആശയം ഉള്‍ക്കൊണ്ടതാണോ എന്നു നിങ്ങള്‍ ചിന്തിക്കുക.

ഭാവനയില്‍ക്കണ്ട ‘കലാച്ചി’ നേരില്‍ക്കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. 2020ല്‍ പോകാനുള്ള ശ്രമം കോവിഡ് കാരണം വിജയിച്ചില്ല. 2021ല്‍ ഫ്‌ളൈറ്റ് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ വീണ്ടും ശ്രമിച്ചു. ആഭ്യന്തരകലാപം കാരണം കസാഖ് അതിര്‍ത്തി അടച്ചതിനാല്‍ അതും പരാജയപ്പെട്ടു. 2022ല്‍ കസാക്കിസ്ഥാന്‍ ഫ്‌ളൈറ്റ് സര്‍വീസ് പുനരാരംഭിച്ചു നാളുകള്‍ക്കുള്ളില്‍ ഞാന്‍ യാത്ര പുറപ്പെട്ടു. അല്ലാതെ, 2022 ല്‍ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു ഞാന്‍ സ്വപ്‌നം കാണുകയായിരുന്നില്ല.

ഹരിത സാവിത്രിയുടെ മറുപടി

2020 ല്‍ പ്രസിദ്ധീകരിച്ചത് ആദ്യത്തെ ആറ് അധ്യായങ്ങള്‍ മാത്രമാണ് എന്ന സത്യം മറച്ചു വയ്‌ക്കുന്നതിലൂടെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നത്? ത്രെഡുകളിലെ സാമ്യം എന്റെ തോന്നലാണ് എന്ന് കരുതി അവഗണിക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ വായനയ്‌ക്കു ശേഷം ‘ക’ ഫെസ്റ്റിവലില്‍ കണ്ടപ്പോള്‍ വളരെ സൗഹൃദത്തോടെ പെരുമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനായിരുന്നു ശ്രമം.

പക്ഷെ പിന്നീട് നിരവധി വായനക്കാര്‍ അവര്‍ക്ക് ഈ പുസ്തകങ്ങള്‍ തമ്മില്‍ അനുഭവപ്പെട്ട സാമ്യങ്ങളെ പറ്റി എന്നോട് നിരന്തരം സംസാരിക്കാന്‍ തുടങ്ങി. മനസില്‍ അനുഭവപ്പെട്ട അസ്വസ്ഥത വളര്‍ന്നുവരികയായിരുന്നു.

ആരുടേയും പേരോ പുസ്തകങ്ങളുടെ പേരോ പറയാതെ സാഹിത്യ മോഷണങ്ങളുടെ പൊതു സ്വഭാവങ്ങളെ കുറിച്ചു പറഞ്ഞ് കൊണ്ടുള്ള ഒരു ഫെയ്‌സ്ബുക് പോസ്റ്റ് ഇടുന്നതിലൂടെ എനിക്ക് അനുഭവപ്പെട്ട വേദനയില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു ലക്ഷ്യം. എന്നെ സംബന്ധിച്ച് അത് അവസാനിച്ചിരുന്നു.

ആ പോസ്റ്റിനു താഴെ വായനക്കാര്‍ ഈ നോവലുകള്‍ തമ്മിലുള്ള സാമ്യത്തെ കുറിച്ച് സംസാരിച്ചിട്ട് പോലും ഞാന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പുസ്തകങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി സാമ്യമുണ്ട്. അത് ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, സിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരത് വായിച്ചു എന്ന് എനിക്കറിയാം. അതില്‍ എന്താണ് ഉള്ളത് എന്ന് അറിയാവുന്ന സ്ഥിതിക്ക് കടന്നുകൂടിയ അടിസ്ഥാനപരമായ സാമ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു.

 

Tags: K.R.MeeraJoshi JosephHaritha savithriNovel theft controversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

Article

ഒരു സാഹിത്യ ധവളപത്രം കൂടിയായാലോ?

Kerala

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

കെ.ആര്‍. മീര, ഹരിത സാവിത്രി
Kerala

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.