കൊച്ചി: ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. എയര്‍ ഇന്ത്യ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ചെക്ക് ഇന്‍ ചെയ്ത 122 യാത്രക്കാരെ തിരിച്ചിറക്കി. ഉച്ചയ്‌ക്ക് ഒന്നിന് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
ഇറാന്‍ ആക്രമണം മൂലം ബഹ്റൈന്‍ വിമാനത്താവളം അടച്ചതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. വ്യോമപാത അടച്ചതിനാല്‍ കൊച്ചിയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യത.
രാത്രി 9.45ന് കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനവും സര്‍വീസ് റദ്ദാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയുമുള്ള കുവൈറ്റ് എയര്‍വേസിന്റെ വിമാനങ്ങളും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. കുവൈറ്റ് വിമാനത്താവളത്തിലെ ടി 1 ടെര്‍മിനലിന് നേരെയാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.
















