India

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: മുംബൈയിൽ അധോലോക ഭീകരൻ ഹുഫൈസ അറസ്റ്റിലായി. മഹാരാഷ്‌ട്ര എടിഎസും സ്‌പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹുഫൈസയെ പിടികൂടുന്നതിനായി മഹാരാഷ്‌ട്രയിൽ മൂന്ന് ദിവസമായി റെയ്ഡുകൾ നടന്നു വരികയായിരുന്നു.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സയ്യിദ് മുദാസർ ഹുസൈൻ എന്ന മുന്ന സിങ്കഡയുമായി ഹുഫൈസ ബന്ധപ്പെട്ടിരുന്നു. അറസ്റ്റിലായ ഭീകരരുടെ മാനേജർ മുന്ന ജിൻഗഡ ആയിരുന്നു.
ബുധനാഴ്ച പ്രത്യേക സെൽ ഹുഫൈസയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് പ്രൊഡക്ഷൻ വാറണ്ടിൽ ദൽഹിയിലേക്ക് കൊണ്ടുവരികയും ചെയ്യും. ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യവും കണക്കിലെടുത്ത് മുംബൈ അധോലോകത്തിന്റെ നിയന്ത്രണം
മുന്ന ഏറ്റെടുക്കാൻ ശ്രമിച്ചതായിട്ടാണ് സുരക്ഷാ ഏജൻസികൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇതിനിടയിലാണ് ഇയാൾ ഇപ്പോൾ പിടിയിലാകുന്നത്. ഡി കമ്പനിയെ വീണ്ടും ശക്തിപ്പെടുത്താൻ മുന്നയുടെ നേതൃത്വത്തിൽ ഭീകരവാദികൾ വൻ പദ്ധതികളാണ് ആസൂത്രണം ചെയ്ത് വന്നിരുന്നത്.

Recent Posts