അഹമ്മദാബാദ്: ടി-20 മത്സരങ്ങള്‍ക്ക് 15 മിനിറ്റ് ഇടവേള അനുവദഗിച്ചുകൊണ്ടുള്ള നിയമ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്കാണ് ഐസിസി തയാറായിരിക്കുന്നത്. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പിങ്ക് ബോള്‍ ഉപയോഗിക്കുന്നതിന് ഐസിസിയുടെ അുമതി.
അഹമ്മദാബാദില്‍ നടന്ന ഐസിസി വാര്‍ഷിക ബോര്‍ഡിലാണ് പുതിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ടി20 ക്രിക്കറ്റിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന് സമാനമായി ടെസ്റ്റ് മത്സരങ്ങളിലെ ഔദ്യോഗിക ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്ത് ഹെഡ് കോച്ചുമാര്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികള്‍ക്കോ മൈതാനത്തിറങ്ങി ടീമുമായി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാകും. ടി-20യില്‍ കളി പുനരാരംഭിക്കുമ്പോള്‍ ഉടന്‍ തന്നെ ബാറ്റര്‍മാര്‍ ക്രീസില്‍ സജ്ജരാകണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. പുതിയ നിയമങ്ങള്‍ 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.












