സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിയമിച്ചു. നിലവില്‍ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മുതിർന്ന നയതന്ത്രജ്ഞൻ വിപുലാണ് സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയാകുന്നത്.
നിലവിലെ അംബാസഡറായ ഡോ. സുഹൈല്‍ അജാസ് ഖാൻ സ്ഥാനമൊഴിയുന്നതോടെ വിപുല്‍ റിയാദിലെത്തി ഔദ്യോഗികമായി ചുമതലയേല്‍ക്കും. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ ഈ പുതിയ നിയമനം.











