Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

പിയൂഷ് ഗോയല്‍ by പിയൂഷ് ഗോയല്‍
Jun 2, 2026, 08:41 am IST
in Main Article

പുതിയ വിപണികള്‍ തുറന്നും തൊഴിലവസരങ്ങള്‍ ത്വരിതപ്പെടുത്തിയും ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും സമൃദ്ധിയുടെ ആഗോള പാതയൊരുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിലെ നിര്‍ണായക നാഴികക്കല്ലാണ് ജൂണ്‍ 1 ന് പ്രാബല്യത്തില്‍ വന്ന ഭാരതം-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍.

ഇരുനൂറോ മുന്നൂറോ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാര കുടുംബങ്ങളടക്കം ഏകദേശം 7 ലക്ഷത്തോളം ഭാരതീയര്‍ വസിക്കുന്ന ഒമാനുമായി ഭാരതത്തിന് ആഴമേറിയ സാമ്പത്തിക-ജനകീയ ബന്ധമുണ്ട്. ഒമാനില്‍നിന്ന് പ്രവാസികള്‍ പ്രതിവര്‍ഷം ഏകദേശം 2 ബില്യണ്‍ ഡോളറോളം തുകയാണ് സ്വദേശത്തേക്ക് അയക്കുന്നത്. ഒപ്പം ആറായിരത്തിലേറെ ഭാരതീയ സംരംഭങ്ങളും ഒമാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഒമാനിലെ 99.38 ശതമാനം കയറ്റുമതിയും ഉള്‍ക്കൊള്ളുന്ന 98 ശതമാനം തീരുവ നിരക്കുകളിലും ഉടനടി 100 ശതമാനം നികുതിരഹിത വിപണി പ്രവേശനം കരാര്‍ നല്‍കുന്നു.

കരാര്‍ നിലവില്‍ വരുന്നതിന് മുന്‍പ് ഇന്ത്യന്‍ കയറ്റുമതിയുടെ 15.3 ശതമാനം മാത്രം നികുതിരഹിതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച സംവിധാനത്തെ അപേക്ഷിച്ച് മികച്ച പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. നിലവില്‍ ഒമാനില്‍ 5 ശതമാനം ഇറക്കുമതി നികുതി ബാധകമായ ഏകദേശം 3.64 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ഇന്ത്യന്‍ കയറ്റുമതി ഉല്പന്നങ്ങള്‍ ഇനി വിപണിയില്‍ ഗണ്യമായ മത്സരക്ഷമത കൈവരിക്കും.

ഭാരതത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പരിവര്‍ത്തനത്തിന് ഈ കരാര്‍ വഴിയൊരുക്കും. കരാറിലൂടെ നേട്ടമുണ്ടാക്കുന്ന പല മേഖലകളിലും ചെറുകിട വ്യവസായങ്ങള്‍ക്കാണ് ആധിപത്യം. ഇരുമ്പ്-ഉരുക്ക്, തുണിത്തരങ്ങള്‍, തുകല്‍, വാഹന ഘടകങ്ങള്‍, വ്യാവസായിക ഉപകരണങ്ങള്‍ എന്നിവ എംഎസ്എംഇ-കള്‍ക്ക് വലിയ അന്താരാഷ്‌ട്ര ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളില്‍ ചിലതാണ്. ഉല്പാദനവും നിക്ഷേപവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

വര്‍ധിച്ചുവരുന്ന ആഗോള അസ്ഥിരതയുടെ കാലത്ത് സാമ്പത്തിക മാന്ദ്യവും കൂടിവരുന്ന വ്യാപാര തടസ്സങ്ങളും നേരിടുന്ന പരമ്പരാഗത വിപണികളിലെ ആശ്രിതത്വം കുറയ്‌ക്കാനും സ്വന്തം വിപണികള്‍ വൈവിധ്യവത്കരിക്കാനും ഭാരതീയ കയറ്റുമതിക്കാര്‍ക്ക് ഈ വ്യാപാര കരാര്‍ നിര്‍ണായക അവസരം നല്‍കുന്നു.

ഭാരതത്തിലെ ജനങ്ങള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നല്‍കുന്ന തുണിത്തര – വസ്ത്ര നിര്‍മാണം, തുകലും പാദരക്ഷകളും, ഭക്ഷ്യസംസ്‌കരണം, കടല്‍ വിഭവങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, തിരഞ്ഞെടുത്ത എന്‍ജിനീയറിങ് വിഭാഗങ്ങള്‍ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകള്‍ക്ക് ഈ വ്യാപാര കരാര്‍ ഗുണം ചെയ്യും.

ഒമാനിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നത് ഉല്പാദനം കൂട്ടുന്നതിനൊപ്പം തിരുപ്പൂര്‍, സൂറത്ത്, ലുധിയാന, പാനിപ്പട്ട്, കോയമ്പത്തൂര്‍, കരൂര്‍, ഭദോഹി, മൊറാദാബാദ്, ജയ്‌പൂര്‍, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഉല്പാദന കേന്ദ്രങ്ങളിലുടനീളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്വന്തം ഉല്പന്നങ്ങളുടെ ഉയര്‍ന്ന അന്താരാഷ്‌ട്ര ആവശ്യകത ഭാരതത്തിലെ കരകൗശല വിദഗ്ധര്‍ക്കും നെയ്‌ത്തുകാര്‍ക്കും ഗുണംചെയ്യും.

ഭാരതത്തിലെ പ്രധാന തുകല്‍, പാദരക്ഷ ഉല്പാദനകേന്ദ്രങ്ങളായ തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും മഹാരാഷ്‌ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ തൊഴില്‍ വളര്‍ച്ചയെ എങ്ങനെ ത്വരിതപ്പെടുത്തുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് രത്‌ന-ആഭരണ മേഖല. രൂപഭംഗി വരുത്തി മിനുക്കിയ വജ്രങ്ങള്‍, സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍, കൈകൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍ എന്നിവയുടെ ഉല്പാദനത്തില്‍ ഭാരതത്തിന് കരുത്തുറ്റ ശേഷിയുണ്ട്. തീരുവ തടസ്സങ്ങള്‍ നീങ്ങുന്നതോടെ യൂറോപ്യന്‍, ഏഷ്യന്‍ എതിരാളികള്‍ക്കെതിരെ ഭാരതീയ കയറ്റുമതിക്കാര്‍ക്ക് നിര്‍ണായക മത്സര നേട്ടം ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒമാനിലേക്ക് 150 ദശലക്ഷം യു.എസ് ഡോളര്‍ വരെ കയറ്റുമതി വര്‍ധനയാണ് ഈ വ്യാവസായിക മേഖല കണക്കാക്കുന്നത്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ ഈ വ്യാപാരക്കരാര്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ഷകരും മത്സ്യത്തൊഴിലാളികളും – ആഭ്യന്തര കര്‍ഷകരെയും തന്ത്രപ്രധാന കാര്‍ഷിക താല്പര്യങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗോതമ്പ്, അരി, ചോളം, ചെറുധാന്യങ്ങള്‍, ക്ഷീരോല്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, ചായ, കാപ്പി, തേന്‍ തുടങ്ങിയ പ്രധാന ഉല്പന്നങ്ങള്‍ക്ക് ഭാരതം യാതൊരുവിധ നികുതി ഇളവുകളും നല്‍കിയിട്ടില്ല.

വെണ്ണ, തേന്‍, മധുര ബിസ്‌ക്കറ്റുകള്‍, മുട്ടകള്‍, ചില മിഠായി ഉല്പന്നങ്ങള്‍ എന്നിവയില്‍ ഭാരതത്തിന് നേട്ടം ലഭിക്കും. രാജ്യത്തെ കാര്‍ഷിക വിളകളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നതോടെ ഗ്രാമീണ വരുമാനം ഉയരും.

ഭാരതത്തിന്റെ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (ജൈവോല്‍പ്പന്നങ്ങള്‍ക്കായുള്ള ദേശീയ പദ്ധതി) സര്‍ട്ടിഫിക്കേഷന്‍ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. വലിയൊരു ഭക്ഷ്യ ഇറക്കുമതി രാജ്യമായ ഒമാനിലേക്ക് ജൈവോല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരങ്ങള്‍ നല്‍കും.

കടല്‍ വിഭവങ്ങള്‍ക്ക് ഇനിയും പ്രയോജനപ്പെടുത്താത്ത വലിയ സാധ്യതകളുണ്ട്. 2022-നും 2024-നുമിടയില്‍ ഒമാന്റെ കടല്‍ വിഭവ ഇറക്കുമതി ഏകദേശം 119 ദശലക്ഷം ഡോളറിന്റേതായിരുന്നു. എന്നാല്‍ ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്തത് 7.75 ദശലക്ഷം ഡോളറിന്റെ ഉല്പന്നങ്ങള്‍ മാത്രമാണ്. ചെമ്മീന്‍, ശീതീകരിച്ച കടല്‍ക്കൂന്തല്‍ തുടങ്ങിയ കടല്‍വിഭവങ്ങളുടെ കയറ്റുമതിക്ക് ഇത് വലിയ അവസരങ്ങള്‍ നല്‍കുന്നു. ഈ തൊഴിലധിഷ്ഠിത കടല്‍വിഭവ വ്യവസായം മത്സ്യബന്ധനത്തിലും സംസ്‌കരണത്തിലും പാക്കേജിങിലും ശീതീകരിച്ച ചരക്കുനീക്ക സംവിധാനത്തിലും കയറ്റുമതി പ്രവര്‍ത്തനങ്ങളിലുമെല്ലാം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

ഭാരതത്തിന്റെ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങള്‍ക്കും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വിപുലമായ അവസരങ്ങളൊരുക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ സംയുക്ത ഗവേഷണം കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

സേവനങ്ങളും തൊഴില്‍പരമായ യാത്രാസൗകര്യങ്ങളും

സേവനങ്ങളും തൊഴില്‍പരമായ യാത്രാസൗകര്യങ്ങളുമാണ് കരാറിന്റെ മറ്റൊരു പ്രധാന വശം. പ്രൊഫഷണല്‍ സേവനങ്ങള്‍, കമ്പ്യൂട്ടര്‍ – ഐ.ടി സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, ഗവേഷണവും വികസനവും, പരിസ്ഥിതി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ഭാരതത്തിന്റെ കയറ്റുമതി താല്‍പര്യമേറിയ മേഖലകളില്‍ ഒമാന്‍ വാണിജ്യപരമായി മികച്ച പ്രതിബദ്ധതകള്‍ ഏറ്റെടുത്തിട്ടുണ്ട്. അക്കൗണ്ടിങ്, എന്‍ജിനീയറിങ്, ആരോഗ്യം, നിര്‍മാണം, വിദ്യാഭ്യാസം, ഉപദേശക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഭാരത പ്രൊഫഷണലുകള്‍ക്ക് മെച്ചപ്പെട്ട വിപണി പ്രവേശനത്തിലൂടെ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍പരമായി മെച്ചപ്പെട്ട യാത്രാസൗകര്യം (മൊബിലിറ്റി) ഉറപ്പാക്കുന്നത് സംബന്ധിച്ച് ഒമാന്‍ അംഗീകാരം നല്‍കിയത് വളരെ നിര്‍ണായകമാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയിലെ സ്ഥലംമാറ്റങ്ങള്‍ക്കും കരാര്‍ സേവന ദാതാക്കള്‍ക്കും നാല് വര്‍ഷം വരെ ഒമാനില്‍ തുടരാന്‍ അനുവാദമുണ്ടാകും. ഒപ്പം വ്യാപാരമേഖലയിലെ സന്ദര്‍ശകര്‍ക്കും സ്വതന്ത്ര പ്രൊഫഷണലുകള്‍ക്കും താല്‍ക്കാലിക പ്രവേശന വ്യവസ്ഥകള്‍ സുഗമമാക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരിധി 20 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഒമാന്‍ ഉയര്‍ത്തി.

വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുന്ന മോദി സര്‍ക്കാരിന്റെ സംരംഭങ്ങള്‍ ഓരോ ഭാരതീയന്റേയും ജീവിതം മെച്ചപ്പെടുത്തുകയെന്ന പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഭാഗമാണ്.

വ്യാപാരം വളര്‍ച്ചയുടെയും തൊഴില്‍ സൃഷ്ടിയുടെയും പങ്കിട്ട സമൃദ്ധിയുടെയും ശക്തമായ ഉപകരണമാണെന്ന് ഒമാനുമായി ഒപ്പുവെച്ച ഈ കരാര്‍ ഓര്‍മിപ്പിക്കുന്നു. വിഭജിക്കപ്പെട്ടതും സംരക്ഷണ വാദത്തിലൂന്നിയതുമായ സമകാലിക ലോകത്ത് ആത്മവിശ്വാസം പുലര്‍ത്തുന്ന പുതിയ ഭാരതം മതിലുകള്‍ക്ക് പിന്നിലൊതുങ്ങില്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി മോദി നല്‍കുന്നത്. പങ്കാളിത്തത്തിലൂടെയും മത്സരശേഷിയിലൂടെയും ആഗോള ഇടപെടലുകളിലൂടെയും രാജ്യം ഉയര്‍ന്നു വരിക തന്നെ ചെയ്യും.

 

Tags: ഇന്ത്യന്‍ കയറ്റുമതിIndia-Oman Free Trade AgreementNational Program for Organic ProductionIndian exports
പിയൂഷ് ഗോയല്‍
പിയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 750 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യന്‍ ജനതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സാമ്പത്തിക വളര്‍ച്ചയില്‍ ചൈന വെട്ടിച്ച് ഇന്ത്യ

India

പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ് , റെഡിമെയ്ഡ്: പ്രതികൂല കാലാവസ്ഥയിലും ഇന്ത്യ കയറ്റുമതിയില്‍ കുതിക്കുന്നു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.