തിരുവനന്തപുരം: മഹാകവി ഉള്ളൂരിന്റെ പേരിൽ ജഗതി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള 2005-ലെ ഉള്ളൂർ അവാർഡ് പി.പി. ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക് നൽകാൻ തീരുമാനിച്ചു.
25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ് അവാർഡ്. പ്രൊഫ. വി.മധുസൂദനൻ നായർ, ഡോ. ജോയ് വാഴയിൽ, സുഭാഷ്ചന്ദ്രൻ എന്നിവരടങ്ങിയ പുരസ്‌കാരനിർണയ സമിതിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. ഉള്ളൂരിന്റെ 149 -ാം ജന്മവാർഷികദിനമായ ജൂൺ 6-ശനിയാഴ്ച ജഗതി ഉള്ളൂർ സ്മാരകത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പുമന്ത്രി സി.പി.ജോൺ അവാർഡ് നൽകും.
തിരുവനന്തപുരം മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി പ്രൊഫ. വി.മധുസൂദനൻ നായർ ഉള്ളൂർ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.
















