ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലച്ചിത്ര സംയോജകയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മാര്‍സിയ ലൂക്കസ് അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കേയാണ് മരണം.
സ്റ്റാര്‍സ് വാര്‍സ് ചലച്ചിത്ര പരമ്പരകളുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ഫിലിം എഡിറ്ററാണ് മാര്‍സിയ ലൂക്കസ്. 1977-ല്‍ പുറത്തിറങ്ങിയ ‘സ്റ്റാര്‍ വാര്‍സി’ന്റെ എഡിറ്റിംഗിനാണ് അവര്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.
‘റിട്ടേണ്‍ ഓഫ് ദ ജെഡൈ’, ‘ടി എച്ച് എക്സ് 1138’, ‘അമേരിക്കന്‍ ഗ്രാഫിറ്റി’ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ചു. സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ ‘ടാക്‌സി ഡ്രൈവര്‍’, ‘ആലിസ് ഡസിന്റ് ലിവ് ഹിയര്‍ എനിമോര്‍’, ‘ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് സംഘത്തിലും സജീവ സാന്നിധ്യമായി.











