Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 31, 2026, 04:18 pm IST
in Varadyam, Literature

(കായിക്കരയില്‍, മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം വീടിരിക്കുന്നിടം മീന്‍ചന്തയാക്കി മാറ്റാനുള്ള ശ്രമങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളുടെ പശ്ചാത്തലത്തില്‍…)

ആശാന്‍:

അറിയില്ലപമാനമോ യശസ്സോ
മമഗേഹത്തിന് വന്നുചേര്‍ന്നതെന്തോ
അറിയാമിത്, ‘ദേവിസീത ചെന്ന-
ങ്ങുടജം ചേര്‍ന്നതുപോലെയുള്ള ചിന്ത’

പറയാന്‍പണി,യെന്തവസ്ഥയാകാം?
‘ദുരവസ്ഥ’യ്‌ക്കതിനപ്പുറം ദുരന്തം!
എഴുതീ പല,തെങ്കിലെന്തിനിന്നീ
നരകാവസ്ഥയതീവ കഷ്ടമോര്‍ത്താല്‍

പറയാമാര്‍ക്കുമെളുപ്പമാണതെന്നാല്‍,
പറയാം തത്ത്വമതൊക്കെ സത്യമാകാം
പറയാതിനിവയ്യ, ‘പുഷ്പമേ ഹാ,
പറയാമസ്ഥിരയാണ് ശ്രീ,യതാര്‍ക്കും’

പറയുമ്പൊഴുതൊക്കെ സത്യമാകും;
പലനൂറ്റാണ്ടുകഴിഞ്ഞുവെങ്കിലെന്തേ,
പലരും പരിപോഷണം നടത്തി-
പ്പരിപാലിക്കിലെതും പവിത്രമാകും

പഴകുന്നിതു നൂറ്റിയമ്പതാണ്ടാം
ജനിപൂണ്ടിട്ടിവനിങ്ങു ഭൂമിതന്നില്‍
വയസെത്തിയതന്നു രണ്ടുപത്ത-
ന്ന,വിടെത്തൊട്ടു തുടര്‍ന്നെഴുത്തുവേല

എഴുതിക്കൂട്ടിയതെത്രയെത്ര, മൂല്യം-
വലുതാണെന്ന് സ്തുതിച്ചു പാടി ലോകര്‍
അവയൊക്കെയുമാളുവാന്‍ ശരിക്കീ-
മമഗേഹംവഴിയായി മൂലഹേതു

അധികംകാലമിരുന്നതില്ല സത്യം
അതിനുള്ളില്‍ പല ജീവിതംപഠിച്ചു
അതിനായ് പലകെട്ട്, മുട്ട,റുത്തൂ
അതിലൂടാര്‍ജ്ജിത സംസ്‌കൃതാര്‍ത്ഥനായീ

അറിയില്ലത് ജന്മപുണ്യമാകാം
അതിനായ് ജന്മമെടുത്ത പുണ്യരാകാം
അതിബാല്യത്തില്‍ നടന്ന പാതയാകാം
അതുനിശ്ചിതമാം രഹസ്യമാകാം

‘സുതരെ’പ്പോലെ വളര്‍ന്നു ഗ്രാമമൊന്നില്‍
പഠിതാവായ്, പരിശീലകന്‍, ഗുമസ്തന്‍
പലവേലകള്‍ ചെയ്തുകൃത്യമങ്ങാ-
പ്പടിയില്‍ച്ചെന്നു ഗുരുത്വമാണ്ടുനാളില്‍

പലഭാഷകള്‍, ദര്‍ശനങ്ങള്‍, വേദം,
പല തത്ത്വങ്ങള്‍, സമൂഹ ജീവപാഠം
പലജീവിതമൊക്കെയൊന്നുതന്നേ-
പലതായ് തോന്നുവ,തെന്ന സത്യബോധം

‘മനമല്ലല്‍ കൊതിച്ചതില്ല’; സൗഖ്യോം,
പലതും വന്നു ‘തരംഗലീല’യാണ്ടൂ
‘തടശില’ പോലെയുറച്ചുതന്നെനിന്നൂ
പറയാം, പക്ഷേയതൊട്ടുനാള്‍ തകര്‍ന്നൂ

പലരും ചൊല്ലിവിളിച്ചു ‘ചിന്നസ്വാമീ’
പറയാം, പക്ഷേ വിചിത്രമെന്നുതോന്നാം
ഒരുനാള്‍ സ്വന്തസഹോദരങ്ങളേഞാ-
നൊരുമിപ്പിച്ചിടുവാന്‍ തുടങ്ങിവേല

‘പരിപാലന’കര്‍മ്മമായി ‘യോഗം’
സകലം ‘ധര്‍മ്മ സനാതനം’ വിശിഷ്ടം
അതിലങ്ങനെ നാടുനീണ്ടുവാഴാന്‍
ചെറുതല്ലാത്ത പരിശ്രമം നടത്തി

അറിയില്ലതിലാത്മമര്‍പ്പണംചെയ്-
തതിനോ, കര്‍മ്മമതല്ലയാഞ്ഞയാലോ
ചിറകാട്ടിയകന്നു, ‘മാവ് മിന്നല്‍-
പ്പിണറാല്‍ കത്തിയെരിഞ്ഞിടുന്നു,’ കണ്ടു

ഇവയൊക്കെ വിചിത്രമേളനംചെയ്-
തൊരുസത്യം ഗഹനം തുറന്നുതന്നൂ
സ്ഥിരമല്ലയിതാര്‍ക്കുമൊന്ന്, ശ്രീയും
‘കരുണാ’പൂര്‍ണ്ണ ‘വിവേക’ബുദ്ധതത്ത്വം

ഒരു’പൂവുണ്ട് വിരിഞ്ഞു വാടിവീണൂ’
അതിലെന്നാത്മ സു ദര്‍ശനം തെളിഞ്ഞൂ
അതിലങ്ങനെ ‘വീണപൂ’ വിടര്‍ന്നൂ
അതിരില്ലാത്തൊരു വര്‍ണ്ണനാള്‍ പിറന്നൂ

അതിനപ്പുറമാ ‘ദിവാകരാം’ശു-
പ്രഭയില്‍ പൂത്തുവിരിഞ്ഞതോര്‍മ്മലോകം
അതിലാ ‘നളിനീ’ ദലങ്ങള്‍ വീഴ്‌ത്തീ
ചുടുനീരശ്രുവിലാ ‘നിഗൂഢമന്ത്രം’

ഒരു’ലീല’യിലെന്നപോല്‍ തുടങ്ങീ
പ്രണയത്തില്‍, വളരെപ്പരന്നുനീളെ
പതിയെച്ചെന്നു ‘മനുഷ്യഗാഥ’യാകെ
പ്പറയുന്നക്ഷരഗാനലക്ഷമായീ

പതിയെപ്പതിയെപ്പടര്‍ന്നു ജീവന്‍
പകുതിക്കായൊരു ജീവനെപ്പുണര്‍ന്നൂ
‘പ്രിയശിഷ്യന്‍ മദലൗകികം നുകര്‍ന്നൂ:’ ഗുരു, ‘സംസാരമതില്‍ മുടിഞ്ഞു;’ ചൊന്നൂ

കടലോരമടിച്ചുവന്ന കാറ്റോ
പലകായല്‍ക്കര ഗാഥപാടി കാതില്‍
ഒരു തോന്നലില്‍ വിട്ടുപോന്നുവന്ന-
ങ്ങതു’തോന്നയ്‌ക്കലി’ലെത്തിയങ്ങു നിന്നൂ

ഒരു രോദനമായിരുന്നു!, കൈവിറച്ച-
ങ്ങതുനീളെപ്പടരെ ‘പ്രരോദന’ത്തില്‍
അതുമങ്ങനെ വീണ്ടുമിങ്ങനോതീ
‘പരകോടിക്കല്‍ അഭാവവും സ്വഭാവം’

‘ഒരുനിശ്ചയമില്ലയാതെ’ ജീവന്‍
വെറുതേ ജീവിതമങ്ങനങ്ങുനീറ്റി
അറിയാതതു ‘സീതതന്റെ ചിന്ത’-
ച്ചിറകായ് തത്ത്വവിചാരവും തുടങ്ങീ

അതിതെക്ക,ധിവാസമെങ്കിലെന്നാ-
ലവിടെച്ചെന്ന്, വടക്ക്, കാഴ്ചകണ്ടു
അതിദുഷ്ട,മൃഗീയവൃത്തി,ക്രൂരം,
‘ദുരവസ്ഥ’യ്‌ക്കത് ചോര,നീര്‍ ചുരന്നൂ

അറിവൂ, കാവ്യ,മതിങ്ങനല്ല ശില്‍പ്പം
അറിയേണം പലകാലമാച്ചരിത്രം
അതിനായെഴുതിക്കുറിച്ചുവെച്ചൂ
അതിലൊക്കെപ്പല വാസ്തവം പറഞ്ഞൂ

അതിനേറെപ്പഴികേട്ടുവെങ്കിലെന്തേ-
പറയാതങ്ങനെ പോകവയ്യയെന്നായ്
അതിനെന്തിതുകാരണം കവിക്കോ,
‘കഥകെട്ടാതെ’ പറഞ്ഞിടാന്‍ വിലക്കോ?

ഭവനംവിട്ടു പലായനം നടത്തി-
പ്പലരും ജീവിനെ രക്ഷചെയ്തുനിര്‍ത്തീ
പലരും തലയറ്റുവീണുചത്തൂ
അപമാനം, ദയനീയമായ് ‘കിണറ്റില്‍’

പുലയക്കുടില്‍ പൂമരം വിടര്‍ത്തീ
ചിലരല്ലേറെ, മതംമുറിച്ചെറിഞ്ഞു
അയലത്തുമനുഷ്യരല്ലവര്‍ക്കാ-
യരിവെച്ചെന്നൊരു പാപമേറ്റുചൊല്ലി

അതിമൂര്‍ഖരെ, ചിന്തയീശ്വരത്വം-
തരിയും തൊട്ടുതെറിച്ചിടാത്ത ചിത്തം-
നിറയെത്താന്‍ പരനിന്ദമാത്രമായു-
ള്ളവരെപ്പറ്റിയെതിര്‍ത്തുഞാന്‍ പറഞ്ഞു

അതുതെറ്റല്ലതു സത്യവര്‍ത്തമാനം
അതിനാലെന്തുവിധം വിരോധമാളാം
അവയൊക്കെയുമേല്‍ക്കുവാന്‍ സുശക്തന്‍
അതിലൊട്ടും വരികില്ലിളക്കമെന്നില്‍

അതിവിശ്രാന്ത വിശേഷഭാവമെന്നാ-
ണതിഗൂഢം മനമേറിയോര്‍മ്മയില്ലാ
അതിലെങ്ങനെ ബുദ്ധചിന്തചേര്‍ന്നെ-
ന്നറിവീലാത്മവിചിത്രലോലലീല

അറിയുന്നുതുടങ്ങിയക്ഷരത്തെ-
പ്പലവര്‍ണ്ണങ്ങളെയങ്ങടുക്കിവെക്കെ
അതു ഷണ്‍മുഖഗീതമായി, ദേവീ-
സ്തുതിയായ്, സ്തോത്ര വിശേഷ’മാല’യായീ

അതിലൂടാത്മവിചിന്തനം വിചിത്രം
വരചിത്രം തെളിയെപ്പകര്‍ന്നുതന്നൂ
ഗുരുനാരായണ ഗീരുകള്‍ തെളിച്ചൂ-
വഴി,യെന്നന്ധത മാറിമാറിവന്നൂ

ഗുരുചൊന്നു, ‘സനാതനത്വധര്‍മ്മം-
സതതം മാനുഷനന്മനോക്കി വേണം
അതിനായ് സത്യപഥംനടന്നുതന്നേ-
മരണംനേര്‍വരെ, വേലചെയ്തിടേണം’
——– ——– ——–
ശിഷ്യര്‍:

അലിയില്ലത് പല്ലനപ്പുഴയ്‌ക്കല്‍
വഴിയില്ലങ്ങനെ പ്രാണനെ തടുക്കാന്‍
അത് കായിക്കരയില്‍, കടപ്പുറത്തും
തിരയാ,ണാത്മ’വിവേക’വാഗ്വിലാസം

അതിനെ,ത്തറവാട്ടുകല്ലുതോണ്ടി-
ക്കളയാനാവുകയില്ല, നിത്യമല്ലോ
വരികൊന്നായണിചേരു നമ്മള്‍ ശിഷ്യര്‍-
ക്കിതിനാശാന്റെ ‘വിവേക’ബോധമേല്‍ക്കാം

കേള്‍ക്കുന്നാറ്റുമുഖത്തുനി-
ന്നിടിമുഴക്കംപോലെ വാക്കിന്നതില്‍-
പൂക്കുന്നുജ്ജ്വലമായി ധര്‍മ്മഗഹനം
ചട്ടങ്ങള്‍ മാറ്റീടുവാന്‍
വാക്കാല്‍ സത്യചരിത്രബോധമരുളി-
ത്തന്നാന്‍ കവിശ്രേഷ്ഠനാ-
മാശാനിന്നൊരു കാവല്‍നില്‍ക്കുക-
യതേ ശിഷ്യന്റെ സദ്ദക്ഷിണ

Tags: കവിതകാവാലം ശശികുമാര്‍Malayalam PoetryMalaylam literature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ചക്കമാഹാത്മ്യം

Varadyam

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

Varadyam

കവിത: ഭാരത പഞ്ചഗവ്യം

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.