Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
May 31, 2026, 06:03 am IST
in Samskriti

കലിയുഗദോഷങ്ങളില്‍ നിന്നെല്ലാമുള്ള മുക്തിയെയാണ് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പതിനെട്ടു മഹാപുരാണങ്ങളും അത്രതന്നെ ഉപപുരാണങ്ങളും ലക്ഷ്യമാക്കുന്നത്. ഇതില്‍ ആദികാവ്യമായ രാമായണം രചിച്ചത് വാല്മീകി മഹര്‍ഷിയാണ്. മഹാഭാരതവും 18 പുരാണങ്ങളും രചിച്ചത് കൃഷ്ണദ്വൈപായന മഹര്‍ഷിയും(വേദവ്യാസന്‍) .

ധര്‍മ്മപ്രബോധകമായ സംഭവ കഥകളാണ് ഇതിഹാസം. ഇതിഹാസത്തിന്റെ വാഗര്‍ത്ഥം തന്നെ ‘ഇതി ഹ ആസ'(ഇപ്രകാരം സംഭവിച്ചു) എന്നാണ്. പുരാണം എന്നാല്‍ പഴയ കാലം മുതല്‍ നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. വൈദികതത്ത്വ പ്രചരണാര്‍ത്ഥം കഥാരൂപത്തില്‍ രചിക്കപ്പെട്ടവയാണു പഞ്ചലക്ഷണ യുക്തമായ പുരാണങ്ങള്‍.

”സര്‍ഗഞ്ച പ്രതിസര്‍ഗശ്ച
വംശോമന്വന്തരാമി ച
വംശാനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം”
ഇങ്ങനെയാണ് പുരാണ ലക്ഷണം.

ബ്രഹ്‌മപുരാണം, പദ്മപുരാണം, വിഷ്ണു പുരാണം,ശിവപുരാണം, ഭാഗവതം, നാരദീയപുരാണം, മാര്‍ക്കണ്ഡേയപുരാണം, അഗ്‌നിപുരാണം, ഭവിഷ്യപുരാണം ബ്രഹ്‌മ വൈവര്‍ത്ത പുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്‌കന്ദപുരാണം, വാമനപുരാണം, കൂര്‍മ്മപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്‌മാണ്ഡപുരാണം എന്നിവയാണ് 18 മഹാപുരാണങ്ങള്‍.

ഇതില്‍ പ്രചാരത്തില്‍ മുന്നിലുള്ളത് ഭാഗവത മഹാപുരാണമാണ്. പതിനെട്ടുപുരാണങ്ങളിലും ശ്രേഷ്ഠമായതും 18,000 ശ്ലോകങ്ങളുള്ള ശ്രീമദ് ഭാഗവതം ആണെന്നാണ് വിശ്വാസം.
ജീവിതസായുജ്യത്തെ പ്രദാനം ചെയ്യുന്ന ധര്‍മ്മാനുഷ്ഠാനത്തിന് ഇതിഹാസ-പുരാണ പാരായണം മനുഷ്യരെ പ്രാപ്തരാക്കുന്നു.

നൈമിശാരണ്യത്തില്‍വെച്ചാണ് വേദവ്യാസ മഹര്‍ഷിയുടെ ശിഷ്യനായ സൂതപൗരാണികന്‍ ശൗനകാദിമഹര്‍ഷിമാര്‍ക്ക് പുരാണങ്ങള്‍ ആദ്യം ഉപദേശിച്ചത്. ഇതിനായി നൈമിശാരണ്യം തെരഞ്ഞെടുത്തതിനു പിന്നിലും ഒരു കഥയുണ്ട്. അതിങ്ങനെ:

കലിദോഷത്തില്‍ നിന്നും മുക്തി ലഭിക്കുന്നതിനുള്ള ഉപായം എന്താണെന്ന് ശൗനകാദിമഹര്‍ഷിമാര്‍ പ്രപഞ്ചസ്രഷ്ടാവായ നാന്മുഖ(ബ്രഹ്‌മാവ്)നോട് ചോദിച്ചു. ചോദ്യം കേട്ടയുടന്‍ ബ്രഹ്‌മാവ് ഒരു നേമി(ചക്രം)യെ ഭൂമിയിലേക്ക് അയച്ചു. ആ ചക്രം ഉരുണ്ടു ചെന്നു നില്‍ക്കുന്നത് എവിടെയോ, അവിടെ യാഗാദിയജ്ഞങ്ങള്‍ നടത്തിയാല്‍ കലിദോഷമുക്തി ഉണ്ടാകുമെന്ന് നാന്മുഖന്‍ അരുളിച്ചെയ്തു. കമലാസനനായ ബ്രഹ്‌മാവ് ഭൂമിയിലേക്ക് അയച്ച നേമി കറങ്ങിവന്നു പതിച്ചത് ഒരു കൊടുംകാട്ടില്‍(അരണ്യത്തില്‍) ആയിരുന്നു. നാന്മുഖന്‍ നേമി നിപതിച്ച ആ ആരണ്യമാണ് നൈമിശാരണ്യം.

മനുഷ്യമനസ്സിലെ സമസ്ത മാലിന്യങ്ങളും ഹരിച്ചുകളയാന്‍ പോന്ന വിധത്തിലാണ് പുരാണങ്ങളുടെ രചന ഭഗവാന്‍ വേദവ്യാസന്‍ നിര്‍വഹിച്ചത്. പുരാണ പാരായണത്തിന്റെ കലിയുഗത്തിലെ ഫലപ്രാപ്തിയും ഇതുതന്നെ. വ്യാസരചിതമായ പതിനെട്ട് മഹാപുരാണങ്ങളുടെയും പേരുകള്‍ മുമ്പേ പറഞ്ഞുവല്ലോ. ഈ 18 മഹാപുരാണങ്ങള്‍ കൂടാതെ, വിജ്ഞാനപ്രദമായ 18 ഉപപുരാണങ്ങളും (ലഘുപുരാണങ്ങള്‍) കൂടിയുണ്ട്. മഹാപുരാണങ്ങളിലെ ആശയങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നവയാണ് ഉപപുരാണങ്ങള്‍.

18 ഉപപുരാണങ്ങള്‍ ഇങ്ങനെ:
സനത്കുമാരം, നരസിംഹം, നാരദീയ ഉപപുരാണം, ശിവധര്‍മ്മ പുരാണം, ദുര്‍വാസസ പുരാണം, കപില പുരാണം, മാനുഷ പുരാണം (ഏകാദശ പുരാണം), ഔശനസ പുരാണം, വരുണ പുരാണം (സാംബ പുരാണം), കാളികാ പുരാണം, മഹേശ്വര പുരാണം (സതി പുരാണം), ശിവധര്‍മ്മോത്തര പുരാണം, ശിവരഹസ്യ പുരാണം, സൂര്യ പുരാണം ഭാഗവത ഉപപുരാണം, ബ്രഹ്‌മോപപുരാണം, ഭവിഷ്യോത്തര പുരാണം, വിഷ്ണുധര്‍മ്മോത്തര പുരാണം.

ഉപപുരാണങ്ങളുടെ പട്ടികയില്‍ ചെറിയ വ്യത്യാസങ്ങള്‍ പലപ്രകാരത്തിലും കാണാറുണ്ട്. എങ്കിലും കൂടുതല്‍ സ്വീകാര്യതയുള്ളതെന്നു കരുതുന്നവയുടെ പേരുകളാണ് മേല്‍കൊടുത്തിരിക്കുന്നത്.

ധര്‍മ്മപന്ഥാവിലൂടെ ചരിക്കാന്‍ സര്‍വര്‍ക്കും പ്രേരണയരുളുന്നതിനാലും ചതുര്‍വേദ താല്പര്യം വ്യക്തമാക്കപ്പെടുന്നതിനാലും വൈദികതത്ത്വ സാരമായതിനാലുമാണ് ഇതിഹാസ പുരാണങ്ങള്‍ പഞ്ചമവേദം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്നത്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെന്ന ചതുര്‍വിധ പുരുഷാര്‍ത്ഥ പ്രാപ്തിക്കുള്ള ഉപായങ്ങളാണ് ഇവയിലെ വിവരണം.

ഇതില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ മൂന്നിനേയും ചേര്‍ത്ത് ത്രിവര്‍ഗ്ഗം എന്നു വിളിക്കുന്നു. ഈ ത്രിവര്‍ഗ്ഗം മാര്‍ഗ്ഗവും മോക്ഷം ലക്ഷ്യവുമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മോക്ഷ പ്രാ
പ്തിക്കുതകും വിധമാവണം അര്‍ത്ഥകാമങ്ങള്‍ അനുഭവിക്കേണ്ടത്. അതിനുള്ള എളുപ്പവഴി അര്‍ത്ഥകാമങ്ങളെ ധര്‍മ്മാനുസാരിയാക്കുക എന്നതാണ്. പുരുഷാര്‍ത്ഥങ്ങളെ വൃക്ഷമായി സങ്കല്‍പ്പിച്ചാല്‍ ധര്‍മ്മം അതിന്റെ മൂല്യവും അര്‍ത്ഥം തായ്‌ത്തടിയും, കാമം ഇലകളും പൂക്കളും, മോക്ഷം പഴവും ആയിരിക്കും. ഒരു വൃക്ഷം ഉത്തമ ഫലം നല്‍കുന്നത് അതിന്റെ വേര്(മൂലം) പോഷിപ്പിക്കപ്പെടുമ്പോഴാണ്. ഇതേപോലെ മോക്ഷമെന്ന ദിവ്യഫലം സിദ്ധിക്കണമെങ്കില്‍ നാം സ്വജീവിതത്തില്‍ ധര്‍മ്മാനുഷ്ഠാനത്തെ പോഷിപ്പിക്കേണ്ടതുണ്ട്.

Tags: DevotionalEpics and Puranasinspire religious practiceHindu samskriti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

Samskriti

കാലത്തെയും പ്രകൃതിനിയമങ്ങളെയും അതിജീവിച്ച കാകഭുശുണ്ഡി

Samskriti

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.