ചെന്നൈ : സനാതനധർമ്മം ഇല്ലാതാക്കണമെന്ന് പറഞ്ഞ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന് മറുപടിയുമായി നടൻ അർജുൻ സർജ .
സനാതന ധർമ്മം ഒരു ജീവിതരീതിയാണ്. എങ്ങനെ ജീവിക്കണമെന്ന് സനാതന ധർമ്മം നമ്മെ പഠിപ്പിക്കുന്നു. തെറ്റുകൾ വരുത്തരുത്, അത്യാഗ്രഹികളാകരുത്, മറ്റുള്ളവരുടെ സ്വത്ത് മോഹിക്കരുത്. നമ്മൾ കുട്ടികളായിരിക്കുമ്പോൾ, നമ്മുടെ മാതാപിതാക്കൾ നമ്മെ വളരെയധികം സ്നേഹത്തോടെ പരിപാലിക്കുന്നു. അവർ പ്രായമാകുമ്പോൾ അവരെ ദൈവത്തെപ്പോലെ കാണണമെന്ന് സനാതനധർമ്മം നമ്മോട് പറയുന്നു.
സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കണം . അത് പറ്റുമോ സനാതൻ ഒരു മതമല്ല. അതൊരു ജീവിതരീതിയാണ്. അത് എല്ലാവരും മനസിലാക്കിയാൽ കൊള്ളാം . “ എന്നും ഉദയനിധി സ്റ്റാലിനെതിരെ പരോക്ഷമായി രോഷം പ്രകടിപ്പിച്ചുകൊണ്ട് അർജുൻ സർജ പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മത്തെ തുടച്ചുനീക്കണമെന്നാണ് തമിഴ്‌നാട് നിയമസഭയിൽ സംസാരിച്ച ഡിഎംകെ എംഎൽഎ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.












