തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. നാല് ദിവസത്തെ തുടര്‍ച്ചയായ താഴ്ചയ്‌ക്ക് ശേഷമാണ് വില കുതിച്ചുയര്‍ന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,160 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,600 രൂപയായി ഉയര്‍ന്നു.
ഗ്രാം വില145 രൂപ വര്‍ധിച്ച് 14,450 രൂപയായി. ഈ വര്‍ഷം ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ് സ്വര്‍ണവില. 18 കാരറ്റിന് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11,875 രൂപയായി. 14 കാരറ്റിന് 9,245 രൂപയും 9 കാരറ്റിന് 5,960 രൂപയുമാണ് ഇന്ന് വില. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 280 രൂപയില്‍ തുടരുന്നു.
















