
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍.
കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി. മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.