ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ. ഹുബ്ബള്ളി- കൊല്ലം വാരാന്ത്യ സ്‌പെഷ്യല്‍ (07313) ജൂണ്‍ 7നും, കൊല്ലം- ഹുബ്ബള്ളി സ്‌പെഷ്യല്‍ (07314) 8 നും സര്‍വീസ് റദ്ദാക്കി.
ജൂണ്‍ 6 ന് കൊല്ലം- ഹുബ്ബള്ളി സ്‌പെഷ്യല്‍ (07314) ട്രെയിന്‍ സേലത്തിനും തുമക്കൂരുവിനും ഇടയില്‍ വഴി തിരിച്ചുവിടും. ഓമല്ലൂര്‍, ധര്‍മപുരി, ഹൊസൂര്‍, ബയ്യപ്പനഹള്ളി, യശ്വന്തപുര, ചിക്കബാനവാര, തുമക്കൂരു വഴിയായിരിക്കും സര്‍വീസ് നടത്തുക. ബംഗാര്‍പേട്ട്, കെആര്‍പുരം, എസ്എംവിടി ബയ്യപ്പനഹള്ളി എന്നി സ്റ്റോപ്പുകള്‍ ഒഴിവാക്കും.











