കോയമ്പത്തൂര്‍:തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഗൂഡല്ലൂര്‍ക്കട സ്വദേശി ഷാജഹാന്റെ മകന്‍ മിസ്ഹബ് (14) ആണ് മരിച്ചത്.
രാത്രി എട്ടുമണിയോടെ ടൗണില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് ഒരു ആദിവാസി സ്ത്രീയും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഗുഡലൂരിലും സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിലും നിരവധി വന്യമൃഗആക്രമണങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തോട്ടം തൊഴിലാളികള്‍, പ്രായമായവര്‍, യാത്രക്കാര്‍ തുടങ്ങി നിരവധി പേരാണ് കാട്ടാന ആക്രമണത്തിന് ഇരകളാകുന്നത്.
















