Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 26, 2026, 07:50 am IST
inEditorial

ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പന്ത്രണ്ട് വര്‍ഷത്തെ യാത്ര രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഭരണ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. മോദി പ്രഭാവം രാഷ്‌ട്രീയ പ്രതിഭാസം മാത്രമല്ല. ലോകവേദിയിലെ ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായും അത് ബന്ധപ്പെട്ടിരിക്കുന്നു.

നരേന്ദ്ര മോദി ഒരു പുതിയ തരത്തിലുള്ള രാഷ്‌ട്രീയ നേതാവാണ്. വാക്കും പ്രവൃത്തിയും ഒന്നുചേരുന്ന ഒരാള്‍. കൃത്യമായ ആശയവിനിമയത്തിലൂടെ ജനതയെ ഒപ്പം നിര്‍ത്താന്‍ അപാര ശേഷിയുള്ളയാള്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു രാജ്യം തിരിച്ചറിഞ്ഞ ഈ സവിശേഷതകള്‍ പ്രധാനമന്ത്രിയായതോടെ ലോകവും അംഗീകരിക്കുകയായിരുന്നു. ഗുജറാത്ത് ഭരണകാലത്തുതന്നെ ഭരണനിര്‍വഹണം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വളര്‍ച്ച എന്നിവയില്‍ ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ച നേതാവായിരുന്നു മോദി. ‘ഗുജറാത്ത് മോഡല്‍’ എന്നറിയപ്പെട്ട തിളങ്ങുന്ന പ്രതിച്ഛായയോടെയാണ് ഈ രാഷ്‌ട്രീയ നായകന്‍ ദേശീയ രാഷ്‌ട്രീയത്തിലേക്ക് ഉയര്‍ന്നതും പ്രധാനമന്ത്രിയായതും.

രാജ്യത്തിന്റെ വര്‍ത്തമാന കാലവും ഭാവിയുമായി ബന്ധപ്പെട്ട് എടുത്ത നിര്‍ണായക തീരുമാനങ്ങളാണ് മോദിയെ ജനനായകനാക്കിയത്. രാഷ്‌ട്രീയ നേതാക്കള്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കുകയോ കൂട്ടിക്കിഴിക്കലുകളില്‍ കുടുങ്ങുകയോ ചെയ്യുമ്പോള്‍ മോദി അതിന്റെ വിപരീത ദിശയിലാണ് സഞ്ചരിച്ചത്. തീരുമാനങ്ങള്‍ ധൈര്യമായി എടുക്കാനും, വേഗത്തില്‍ മുന്നോട്ട് പോകാനും മോദിക്ക് കഴിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത് എന്നിവ ഉള്‍പ്പെടെ നിരവധി വലിയ പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചു. ദേശീയപാതകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ ദീര്‍ഘകാല വികസനത്തിലും കാര്യനിര്‍വഹണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച സര്‍ക്കാരാണിത്. മോദിയെ പോലെ വലിയ സ്വപ്‌നങ്ങള്‍ കാണുകയും, അവ സാക്ഷാത്ക്കരിക്കാന്‍ കഠിനമായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത മറ്റൊരു പ്രധാനമന്ത്രിയില്ല.

ജനങ്ങളുമായി നേരിട്ടു ബന്ധം സ്ഥാപിച്ച നരേന്ദ്ര മോദിയുടെ മനസ്സിനെ ഭരിക്കുന്നത് വികസനം, ജനക്ഷേമം എന്നീ ആശയങ്ങളാണ്. ജനങ്ങളുടെ മനോഭാവം ഈ ഭരണാധികാരിക്ക് പെട്ടെന്ന് മനസ്സിലാവുന്നു. ജനങ്ങളുമായി മാനസികമായി പൊരുത്തപ്പെടാനും കഴിയുന്നു. ഇതിനുള്ള ഭാഷയും ശരീരഭാഷയും സഹജമാണ്. സബ്കാ സാഥ് സബ്കാ വികാസ്, ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ പോലുള്ള മുദ്രാവാക്യങ്ങള്‍ പൊതുചര്‍ച്ചകളുടെ ഭാഗമായത് ഇതുകൊണ്ടാണ്. മന്‍ കി ബാത് പോലുള്ള പരിപാടികളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും മോദി ജനങ്ങളുമായി സ്ഥിരമായ ആശയവിനിമയം നിലനിര്‍ത്തി. ഡിജിറ്റല്‍ പ്രചാരണത്തിന്റെ ശക്തി മനസ്സിലാക്കി ഫലപ്രദമായി ഉപയോഗിച്ച ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയാണ് മോദി.

ഭാരതത്തിന്റെ വിജയകരമായ ജി 20 അധ്യക്ഷസ്ഥാനവും ഈ പ്രതിച്ഛായയെ കൂടുതല്‍ ശക്തിപ്പെടുത്തി. മോദിയുടെ നേതൃത്വത്തില്‍ രാജ്യം ആഗോള വേദിയില്‍ കേന്ദ്രസ്ഥാനത്തെത്തുന്നത് ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അഭിമാനമായി മാറി. ഈ കാലത്ത് അന്താരാഷ്‌ട്ര രംഗത്ത് ഭാരതം നേടിയെടുത്ത പ്രാധാന്യം മോദി സമ്മാനിച്ചതാണ്. ഭാരതത്തിന്റെ ശത്രുക്കളെയും മിത്രങ്ങളെയും, ശത്രുക്കളായി മാറുന്ന മിത്രങ്ങളെയും എങ്ങനെ നേരിടണമെന്ന് മോദിക്കറിയാം.

അദ്ദേഹത്തിന്റെ പ്രതിച്ഛായ ശക്തമാക്കുന്ന മറ്റൊരു ഘടകം വ്യക്തിപരമായ അച്ചടക്കമാണ്. യോഗയോടുള്ള പ്രതിബദ്ധത, ദീര്‍ഘനേരം ജോലി ചെയ്യുന്ന ശീലം, ഊര്‍ജസ്വലമായ പൊതുപരിപാടികള്‍ എന്നിവ ഇതിനു തെളിവാണ്. പ്രധാനമന്ത്രിയായി തുടര്‍ന്ന ഇക്കാലമത്രയും ദേഹാസ്വാസ്ഥ്യം മൂലം ഒരിക്കല്‍പ്പോലും ആശുപത്രിയില്‍ പോകാത്ത വേറൊരു ഭരണാധികാരിയില്ല. ഇങ്ങനെയൊരു നേതാവിനെ ജനങ്ങള്‍ ഇഷ്ടപ്പെടാതിരിക്കില്ലല്ലോ. സാധാരണ സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് പ്രതീക്ഷയുടെയും സാധ്യതയുടെയും ബോധവും പുതിയൊരു ലോകവും സമ്മാനിക്കുകയായിരുന്നു. ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും പരിമിതപ്പെടുത്തേണ്ടതില്ല എന്ന സന്ദേശമാണ് യുവഭാരതത്തിന് മോദി നല്‍കുന്നത്.

പ്രധാനമന്ത്രിയായി 12 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷവും ഭാരതത്തിന്റെ രാഷ്‌ട്രീയ-ഭരണ രംഗത്ത് മോദിയുടെ സ്വാധീനം തുടരുകയാണ്. ശക്തമായ നേതൃത്വം, ആശയവിനിമയം, വികസനം, ദേശീയ ആത്മവിശ്വാസം എന്നിവയുടെ പ്രതീകമായി ഈ ഭരണാധികാരി നിലകൊള്ളുന്നു. കൂടുതല്‍ വേഗത്തില്‍ വളരാനും, കൂടുതല്‍ വലിയ സ്വപ്‌നങ്ങള്‍ കാണാനും, ലോകത്തില്‍ കൂടുതല്‍ വലിയ പങ്ക് വഹിക്കാനുമാഗ്രഹിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ആഗ്രഹങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.

Tags: make in indiaDigital IndiaSwachh BharatIndian Prime Minister Narendra Modi12 years of Narendra BharatStartup India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.