തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം.തുന്നലിട്ട മുറിവില്‍ നിന്ന് രണ്ടു മാസം കഴിഞ്ഞ് മരക്കഷണങ്ങള്‍ കണ്ടെത്തി.
ഭരതന്നൂര്‍ കരിങ്കട സ്വദേശി മഹേഷിനാണ് ദുരനുഭവം.മരത്തില്‍ നിന്ന് വീണ് ഇടതുകാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുറിവ് തുന്നി കെട്ടി വിടുകയായിരുന്നു.
പിന്നീട് മുറിവ് ഉണങ്ങിയെങ്കിലും പഴുപ്പ് ഒലിച്ചിറങ്ങി.പിന്നീട് നെടുമങ്ങാട് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിച്ച് ശസ്ത്രക്രിയ നടത്തുമ്പോഴാണ് മരക്കഷ്ണം ഉണ്ടെന്ന് കണ്ടെത്തിയത്.
















