
തിരുവനന്തപുരം:പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
വി.ഡി. സതീശന്‍ മന്ത്രിസഭയുടെ വകുപ്പ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും വയോജനക്ഷേമ വകുപ്പ് ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ആദ്യ മന്ത്രിസഭായോഗത്തിലാണ് വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ ഗതാഗത വകുപ്പിന്റെ ചുമതല സി പി ജോണിനാണ്.വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷിതത്വം, കൃത്യമായ പെന്‍ഷന്‍ വിതരണം, നേരിടുന്ന ഒറ്റപ്പെടലുകള്‍ക്ക് പരിഹാരം കാണല്‍ എന്നിവയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ആയ സി.പി. ജോണിന്റെ ഭരണപരിചയം വകുപ്പിനെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്.നേരത്തേ സഹകരണം, തുറമുഖ വകുപ്പുകളാണ് സി എം പി ആവശ്യപ്പെട്ടിരുന്നത്.