Kerala

പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും, പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം തേടി എസ്ഐടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.അതിനിടെ, ഗണ്‍മാന്‍മാരുടെ മര്‍ദനത്തിന്റെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം തേടി

2023 ഡിസംബര്‍ 15 നുണ്ടായ വിവാദ ‘രക്ഷാപ്രവര്‍ത്തന; ത്തിന്റെ യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥന്‍ തിരുത്തിച്ചു എന്നാണ് കണ്ടെത്തല്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയാണ് നിര്‍ണായകമായത്. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.

ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍രാജ് തെളിവ് നശിപ്പിക്കാനും കേസ് ഡയറി തിരുത്താനും കൂട്ടുനിന്നെന്നാണ് കണ്ടെത്തില്‍. റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തര മന്ത്രിയുടെ ഓഫീസിന് കൈമാറും.

 

Recent Posts