
മക്കൾക്ക് സമ്മാനമായി കളിപ്പാട്ടങ്ങളും, ചോക്ലേറ്റുകളുമാണ് സാധാരണയായി മാതാപിതാക്കൾ നൽകാറുള്ളത് . എന്നാൽ ദുബായിൽ താമസിക്കുന്ന കോടീശ്വരനായ വ്യവസായി സതീഷ് സാംപാലും ഭാര്യ തബിന്ദ സാംപാലും ഒരു വയസുള്ള മകൾക്കായി നൽകിയത് റോൾസ് റോയ്സ് കാറാണ് .
ആഡംബരപൂർണ്ണമായ ജീവിതശൈലിയിലൂടെ ഓൺലൈനിൽ ട്രെൻഡിംഗിലാണ് സതീഷ് സാംപാലും ഭാര്യ തബിന്ദ സാംപാലും . നെറ്റ്ഫ്ലിക്സിന്റെ പുതിയ ഷോയായ “ദേശി ബ്ലിംഗ്”-ൽ അവരുടെ ജീവിതശൈലികളും പരിചയപ്പെടുത്തിയിരുന്നു .സതീഷ് സാംപാലിന്റെയും തബിന്ദയുടെയും ഒരു വയസ്സുള്ള മകൾ ബെല്ലയുടെ ജീവിതം ഒരു കുഞ്ഞ് രാജകുമാരിയെപ്പോലെയാണ്
വിവാഹശേഷം ഏകദേശം ഒമ്പത് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇവർക്ക് ബെല്ല ജനിക്കുന്നത് . അതുകൊണ്ട് തന്നെ തങ്ങളുടെ ലോകം തന്നെ മകളാണെന്നും ഇവർ പറയുന്നു. കൊച്ചു ബെല്ലയ്‌ക്ക് സ്വന്തമായി ഒരു കാറും, സ്വർണ്ണ പാത്രങ്ങളും വരെയുണ്ട്.
രാജകുടുംബാംഗങ്ങൾ ജനിക്കുന്ന ലണ്ടനിലെ ഒരു ആശുപത്രിയിലാണ് ബെല്ല ജനിച്ചത് . മകൾ ജനിക്കുന്നതിന് മുമ്പ് ഭർത്താവ് സതീഷ് ബെല്ലയ്‌ക്കായി സ്വർണ്ണ പാത്രങ്ങൾ വാങ്ങി വച്ചിരുന്നു . ബെല്ല സ്വർണ്ണ പാത്രങ്ങളിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. സ്വർണ്ണത്തിൽ നിർമ്മിച്ച സ്പൂൺ, ഗ്ലാസ് എന്നിവയും മകൾക്കായി ഇവർ ഒരുക്കിയിട്ടുണ്ട്.
ദുബായിലെ ഏറ്റവും ധനികരായ കുട്ടികളിൽ ഒരാളാണ് ബെല്ല. മകളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതായും തബിന്ദ വെളിപ്പെടുത്തി. 24 കാരറ്റ് സ്വർണ്ണം കൊണ്ടുള്ള വസ്ത്രം ധരിച്ചാണ് അന്ന് ബെല്ല ആഘോഷത്തിൽ പങ്കെടുത്തത് .മകളുടെ ഒന്നാം പിറന്നാളിന് സതീഷ് പിങ്ക് നിറത്തിലുള്ള ഒരു റോൾസ് റോയ്സ് കാറാണ് സമ്മാനമായി നൽകിയത്.