Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 07:07 am IST
in Kerala

ആലപ്പുഴ: പിണറായി വിജയനെതിരെ പാര്‍ട്ടി സഹയാത്രികരും പരസ്യമായി രംഗത്തെത്തുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍ അതാത് വേദികളില്‍ നേതൃത്വം മറുപടി പറഞ്ഞ് പ്രശ്നം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇടത് അനുകൂലികള്‍ സമുഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പടെ പിണറായി വിജയനെതിരെ രംഗത്തെത്തിയത് ഏങ്ങനെ ചെറുക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് പിണറായി അനൂകുലികള്‍.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇനി വിശ്രമിക്കുകയാണ് ഉചിതമെന്ന് ടി.എം. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോള്‍ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാര്‍ മുകുന്ദന്‍. ഭാവിയിലും ഇടതുപക്ഷം നിലനില്‍ക്കാന്‍ പിണറായി സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും പിണറായി വിശ്രമിക്കട്ടെ എന്നുമാണ് ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജില്ല സെക്രട്ടേറിയറ്റിലും ജില്ലാ കമ്മറ്റികളിലും ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും. കടുത്ത ഇടത് സഹയാത്രികനും പിണറായി മന്ത്രിസഭയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും പരസ്യമായി ഈ ആവശ്യം ഉന്നയിക്കുന്നത് ആദ്യമാണ്.

‘ഇന്ന് സഖാവ് പിണറായി വിജയന്‍ ഏതോ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വരുന്ന വിഷ്വല്‍സ് കണ്ടു. ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി. വാസ്തവമാണ്. അടി പിന്നോട്ട് വച്ചാല്‍ വീഴും. ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയന്‍ വിശ്രമിക്കുകയല്ലേ വേണ്ടത്. നമ്മുടെ കാല ശേഷവും ഇടതുപക്ഷം വേണമല്ലോ?. വിശ്രമിക്കു പ്രിയ സഖാവേ… ഇതാണ് പോസ്റ്റ്.

തോമസ് ഐസക്ക് അടക്കമുള്ള നേതാക്കളുടെ അറിവോടെയാകാം ഈ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കെ.ജെ. ജേക്കബ് അടക്കം നിരവധി ഇടത് സഹയാത്രികര്‍ ഈ പോസ്റ്റിനെ പിന്തുണച്ചിട്ടുമുണ്ട്. തോമസ് ഐസക്കിന്റെ ഏറ്റവും അടുത്തയാളായാണ് ഗോപകുമാര്‍ അറിയപ്പെടുന്നത്. ഇരുവരും ചേര്‍ന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ട്ടി അണികള്‍ കൂടുതല്‍ പേര്‍ പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.

ജില്ലാതല അവലോകന യോഗങ്ങളിലെല്ലാം പിണറായി വിജയനും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും എതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇന്നലെ തുടങ്ങിയ ഏരിയ കമ്മറ്റികളുടെ അവലോകന യോഗങ്ങളിലും ജില്ലാ യോഗങ്ങളുടെ തനിയാവര്‍ത്തനമാണ് ഉണ്ടായത്. എത്ര ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നാലും പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് എം. വി. ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. സംസ്ഥാന കമ്മറ്റിയും, സെക്രട്ടേറിയറ്റും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തയാളെ മാറ്റില്ലെന്നാണ് ഗോവിന്ദന്റെ പ്രഖ്യാപനം. ഇതിനിടെയാണ് ഇടത് സഹയാത്രികരും പിണറായി മാറണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്.

Tags: Pinarayi VijayanKerala legislative AssemblyCPM KeralaFormer CM Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണനും

ഡോക്ടര്‍മാര്‍ക്കായി ഡോക്ടര്‍മാര്‍ ഒരുക്കിയ ജിപി ഗൈഡ്‌സ് ആപ്പ് ശ്രദ്ധ നേടുന്നു

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.