Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 09:29 am IST
inKerala, Gulf

കൊച്ചി: മോഡലിങ്, ബ്യൂട്ടിപാർലർ ജോലി എന്നിവ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ രാജ്യാന്തര മനുഷ്യക്കടത്ത്-പെൺവാണിഭ സംഘത്തിന് പിന്നിൽ മലയാളികളുൾപ്പെട്ട വിപുലമായ ശൃംഖലയുണ്ടെന്ന് പൊലീസ്. കേസിൽ അറസ്റ്റിലായ ദുബായ് ആസ്ഥാനമായി ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സിന്ധു അഥവാ സ്റ്റോയ്സി (56) സംഘത്തിന്റെ മുഖ്യ സൂത്രധാരിയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

സിന്ധുവിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശിനിയും മരടിൽ താമസക്കാരിയുമായ അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവർ യുവതികളെ കണ്ടെത്തി സംഘത്തിലേക്ക് എത്തിക്കുന്ന ഏജന്റുമാരാണെന്നും അന്വേഷണത്തിൽ വ്യക്തമായി. വിമാനടിക്കറ്റുകളും സന്ദർശക വിസകളും ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കിയിരുന്നത് സിന്ധുവാണെന്നാണ് പൊലീസ് പറയുന്നത്.

കേസിലെ രണ്ട് പ്രധാന പ്രതികൾ ഇപ്പോൾ വിദേശത്താണുള്ളത്. ഇവരെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്ന് പിടിയിലായ സിന്ധുവിനെ ബുധനാഴ്ച കൊച്ചി വനിതാ സെല്ലിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ സിന്ധുവിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സിനിമ-സീരിയൽ മേഖലയുമായി സംഘത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അതേസമയം, കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രഹസ്യമൊഴി നൽകാനെത്തിയ പരാതിക്കാരിക്ക് അലീന വീഡിയോ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശത്തിലാണ് ‘അയാൾ വിടില്ല’ എന്നും ‘പണിതരും’ എന്നും അലീന പറഞ്ഞിരിക്കുന്നത്. അലീനയുടെ ആൺസുഹൃത്തും ഗുണ്ടാസംഘ നേതാവുമായ വ്യക്തിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

സിനിമ-സീരിയൽ മോഹങ്ങളുള്ള യുവതികൾക്ക് മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്തും വിദേശത്തെ പ്രമുഖ ബ്യൂട്ടിപാർലറുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പുനൽകിയുമാണ് സംഘം വലവിരിക്കുക. ആകർഷിക്കാൻ സാമൂഹികമാധ്യമങ്ങളിൽ റീലുകളും പരസ്യവും ചെയ്യും. താത്പര്യപ്പെടുന്നവർക്ക് വിസ വാഗ്ദാനം ചെയ്യും. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിൽ എത്തിക്കുക. ദുബായിലെത്തിയാലുടൻ യുവതികളുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടും ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തിയശേഷം ഫ്‌ലാറ്റുകളിലേക്ക് കൊണ്ടുപോകും.

മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാക്കി, യുവതികളുടെ നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ പകർത്തും. ദൃശ്യങ്ങൾ നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ലൈംഗികവൃത്തിക്ക് നിർബന്ധിക്കും. യുവതികൾ ദുബായിൽ എത്തിയാലുടൻ ഇവരുടെ ചിത്രങ്ങൾ വാട്‌സാപ്പ് വഴി വിദേശത്തുള്ള വൻകിട ഇടപാടുകാർക്ക് കൈമാറും. ഇടപാടുകാർ എത്തുന്ന ഫ്‌ലാറ്റുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് പീഡനദൃശ്യങ്ങളും റെക്കോഡ് ചെയ്യും. ഒരുദിവസം മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് സംഘം നടത്തിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Tags: Cochi Sex Racket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Kerala

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

Kerala

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

Kerala

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

പുതിയ വാര്‍ത്തകള്‍

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.