Kerala

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളെ സ്ഥലംമാറ്റി പൊലീസില്‍ അഴിച്ചുപ്പണിക്ക് തുടക്കമിട്ടു.

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു.പത്ത് വര്‍ഷമായി യൂണിഫോമിടാതെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി.

സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ മ്യൂസിയം എസ്.എച്ച്.ഒ ആയാണ് മാറ്റി നിയമിച്ചത്.ക്ലിഫ് ഹൗസിന്റെ സുരക്ഷയും മ്യൂസിയം സ്റ്റേഷന്റെ പരിധിയിലാണ്. പത്ത് വര്‍ഷമായി സ്‌പെഷ്യല്‍ ബ്രാഞ്ചിലായിരുന്ന ഇടത് സംഘടനാ നേതാവാണ് പ്രശാന്ത്. ജന.സെക്രട്ടറി സി ആര്‍ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി.

Recent Posts