കൊൽക്കത്ത : വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎം സി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു . ബോംഗോൺ മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 22 വിലെ ടിഎംസി കൗൺസിലർ സുകുമാർ റോയിയെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറിയത്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ വീട്ടിലാണ് സുകുമാർ റോയി സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. സുകുമാറിന്റെ വീട് കേന്ദ്രീകരിച്ച് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള പരാതികൾ വളരെക്കാലമായി ഉയർന്നിരുന്നു.
കൗൺസിലറുടെ വസതിയിൽ പുറത്ത് നിന്ന് പുരുഷന്മാരും സ്ത്രീകളും സ്ഥിരമായി വരുന്നുണ്ടായിരുന്നു . ഞായറാഴ്ച നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ സുകുമാർ റോയിയെയും രണ്ട് സ്ത്രീകളെയും ഒരു യുവാവിനെയും മദ്യപിച്ച നിലയിൽ കണ്ടെത്തി. തുടന്ന് ഇവർ സുകുമാറിനെ പിടികൂടി മർദ്ദിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വീഡിയോയിൽ കൗൺസിലർ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും തന്നെ വിട്ടയക്കാൻ അവരോട് പറയുന്നതും കാണാം .
















