Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 12:44 pm IST
in Entertainment

വളരെ അടുത്ത സുഹൃത്തുക്കളാണ് സഞ്ജു സാംസണും ബേസില്‍ ജോസഫും. സഞ്ജുവിന്റെ പ്രകടനങ്ങളെ ആഘോഷിക്കുന്ന ബേസിലിനേയും, ബേസിലിന്റെ സിനിമകളെ കൊണ്ടാടുന്ന സഞ്ജുവിനെയും കണ്ടിട്ടുണ്ട്. ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് അതിരടി. കേരളത്തില്‍ നേടിയ വിജയത്തിന് പിന്നാലെ അതിരടി തമിഴിലുമെത്തുമ്പോള്‍ ട്രെയിലര്‍ ലോഞ്ചിന് സഞ്ജുവും എത്തിയിരുന്നു.

നേരത്തെ, സഞ്ജുവിനെ അതിരടിയിലെ അതിഥി വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്ന് ബേസില്‍ വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് താന്‍ അതിരടിയില്‍ അഭിനയിക്കാതിരുന്നതെന്ന് അതിരടിയുടെ തമിഴ് ഇവന്റില്‍ സംസാരിക്കവെ സഞ്ജു സാംസണ്‍ മനസ് തുറന്നിരിക്കുകയാണ്.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ട് പോയില്ല? എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് സഞ്ജു നല്‍കിയത്. ‘വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോള്‍ കുറച്ച് വലുത് തരണമെന്ന് പറഞ്ഞു. ഇവന്‍ ഭയങ്കര വലിയ സംവിധായകന്‍ ആണ്. അതിനാല്‍ ഇവനു തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

എന്ത് തരം വേഷമാണ് സഞ്ജുവിന് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ മാസ് ആയ സ്റ്റൈലായ വേഷമാണെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇതും മാസാണ്. ഓട്ടോ ഡ്രൈവറുടേതാണ് എന്നും ബേസില്‍ പറഞ്ഞു. അപ്പോള്‍ തമിഴ്‌നാട്ടില്‍ പണ്ട് മുതലേ ഓട്ടോ ഡ്രൈവറും മാസാണ് എന്നായിരുന്നു സഞ്ജുവിന്റെ കൗണ്ടര്‍.

”ഇങ്ങനെയൊന്ന് മുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. സുഹൃത്ത് വിളിച്ചാല്‍ വന്നല്ലേ പറ്റൂ. അതുകൊണ്ട് വന്നതാണ്. വലിയ സന്തോഷമുണ്ട്. ബേസിലിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. എല്ലാ സൗഹൃദങ്ങളേയും പോലെ തന്നെയാണ് ഞങ്ങളും. ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ എങ്ങനെയാണെന്ന് അവനും, സിനിമ താരം എന്ന നിലയില്‍ അവന്‍ എങ്ങനെയാണെന്ന് അവനും അറിയാം. ബേസില്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ് എല്ലാവര്‍ക്കും അറിയുന്നത്. പക്ഷെ ശരിക്കും വളരെ സീരീയസ് ആയ വ്യക്തിയാണ്. ജോലിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ്.” എന്നും സഞ്ജു പറഞ്ഞു.

ബേസിലിന്റെ ആദ്യത്തെ നിര്‍മാണമാണ്. അവന്‍ അതിനായി ഇട്ട എഫേര്‍ട്ട് എനിക്കറിയാം. അതിനാലാണ് വന്നത്. അവന്‍ ഒരു കാര്യത്തില്‍ കമ്മിറ്റ് ആയാല്‍ അത് നൂറ് ശതമാനം ആയിരിക്കും” എന്നും സഞ്ജു പറഞ്ഞു. അതിരടി ആദ്യം മലയാളത്തിലും പിന്നെ തമിഴിലും കാണണം. ശരിക്കും കണ്ട് വിലയിരുത്തണം. എന്റെ ഓരോ മാച്ച് കഴിഞ്ഞും ഇവന്‍ എന്നെ വിളിക്കും. നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല എന്നൊക്കെ പറയും. അപ്പോള്‍ ഇവന്റെ സിനിമ കണ്ട് ഞാനും കമന്റ് പറയണം എന്നും സഞ്ജു പറയുന്നുണ്ട്.

Tags: cricketmalayalam cinemaSanju SamsonBasil JosephLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.