
തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ധനകാര്യം പോലുള്ള സുപ്രധാന വകുപ്പുകള്‍ പ്രതീക്ഷിച്ച അദ്ദേഹം ചുമതലയേല്‍ക്കില്ലെന്ന് അറിയിച്ചതായാണ് വിവരം. മുമ്പ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പാണ് മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വി ഡി സതീശന്‍ മന്ത്രിസഭയില്‍ താന്‍ പ്രതീക്ഷിച്ച വകുപ്പുകള്‍ കെസി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്.
കെസി വേണുഗോപാല്‍ വിഭാഗത്തിലെ എ.പി. അനില്‍കുമാറിനാണ് ആരോഗ്യം ലഭിച്ചത്.