തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി. ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. മാര്‍ക്കറ്റിങ് മാനേജര്‍ സി പി രമേശന്‍ ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.പുസ്തക വില്‍പ്പന പോലും അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും രമേശന്‍ പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്ന് പി ജയരാജന്‍ പറഞ്ഞു. ഒരു പുസ്തകത്തെ പോലും സംഘപരിവാര്‍ ഭയപ്പെടുകയാണ്. പുസ്തക വില്‍പ്പന പോലും അനുവദിക്കില്ല എന്നാണ് നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കണമെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 20നാണ് ജയരാജന്റെ പുസ്തക പ്രകാശനം തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയനാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുന്നത്.













