Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 06:39 am IST
inSamskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്, എന്തുകൊണ്ടാണത് ഒരു തിരഞ്ഞെടുക്കല്‍ അല്ലാതിരിക്കുന്നത്, അതെങ്ങനെയാണ് എല്ലാവരുടെയും ജീവിതത്തില്‍ തീര്‍ച്ചയായും ആവശ്യമായ ഒന്നാകുന്നത്, എന്നിവയെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു.

ചോദ്യകര്‍ത്താവ്: ഞാന്‍ ഈ ദൈനംദിന കാര്യങ്ങളെല്ലാം ഉപേക്ഷിച്ച്, യഥാര്‍ത്ഥത്തില്‍ ‘ഞാന്‍’ ആരാണെന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനായി എന്നെത്തന്നെ മുഴുവനായും സമര്‍പ്പിക്കാനാഗ്രഹിക്കുന്നു. പക്ഷേ എന്റെ കുടുംബത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്ന നിമിഷം, സകലതും അപ്രധാനമായിപ്പോകുന്നു. ഇത് ഞാന്‍ സന്തുലനം ചെയ്‌തെടുക്കുന്നതെങ്ങനെ?

സദ്ഗുരു: അപ്പോള്‍, നിങ്ങളുടെ കുടുംബം വ്യാജമായ ‘നിങ്ങളോ”ടൊപ്പമാണ് ജീവിക്കുന്നത്. എത്ര ഭീകരം! ആളുകള്‍ ”ആത്മസാക്ഷാത്കാരം” എന്ന വാക്ക് കേള്‍ക്കുമ്പോള്‍, ഒരുപക്ഷേ അതവരുടെ മനസ്സില്‍ ഏതോ ഒരു ഹിമാലയന്‍ ഗുഹയെക്കുറിച്ചുള്ള സങ്കല്പങ്ങളുണര്‍ത്തുന്നുണ്ടാകാം. ഇതുവരെ നിങ്ങളുടെ അനുഭവത്തിലില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല, കാരണം നമ്മളതിനെക്കുറിച്ചു സംസാരിക്കുന്ന നിമിഷം, നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടുപോകും. ഇതുവരെ നിങ്ങളുടെ അനുഭവത്തിലില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ നിങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തില്‍ നിങ്ങള്‍ക്കുള്ള ആനുകൂല്യം നഷ്ടപ്പെടും.

നിര്‍ഭാഗ്യവശാല്‍, ഇതാണ് ലോകത്തില്‍ ആത്മീയതയുടെയും മതത്തിന്റെയും പേരില്‍ സംഭവിച്ചിരിക്കുന്നത്. കാര്യങ്ങള്‍ സാധ്യമാക്കുന്നൊരു ഘടകമല്ല ദൈവം, നിര്‍ഭാഗ്യവശാല്‍ ദൈവം മിക്ക ആളുകളുടെയും ജീവിതങ്ങളില്‍ അസാധ്യത കൊണ്ടുവരുന്നൊരു ഘടകമാണ്, കാരണം അവര്‍ വിശ്വസിക്കുന്നത് തങ്ങളുടെ ഭക്ഷണം, അതിജീവനം, ആരോഗ്യം, വ്യാപാരം എന്നീ കാര്യങ്ങളെല്ലാം ദൈവം നോക്കിക്കൊള്ളുമെന്നാണ്. അതിനാല്‍, ഏതെങ്കിലും നിഗൂഢ മാര്‍ഗ്ഗത്തിലൂടെയോ മറ്റേതെങ്കിലും മാനത്തിലൂടെയോ നിങ്ങളെ അറിയുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ട. നമുക്ക് നിരീക്ഷിക്കുവാന്‍ കഴിയുന്ന ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെ അറിയുന്നത് സംബന്ധിച്ച് നമുക്ക് സംസാരിക്കാം.

നിങ്ങളുടെ സഹായപുസ്തകം വായിച്ചറിയല്‍ നിങ്ങള്‍ക്ക് എന്തിനെയെങ്കിലും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍, ഉദാഹരണമായി നിങ്ങള്‍ക്ക് നിങ്ങളുടെ മോട്ടോര്‍ സൈക്കിള്‍ അല്ലെങ്കില്‍ കാര്‍ ഓടിക്കണമെന്ന് കരുതുക. ആ യന്ത്രത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുന്നതിനനുസരിച്ച് അതുകൊണ്ട് നിങ്ങള്‍ക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണശക്തിയും സ്വാതന്ത്ര്യവും ലഭിക്കുന്നു.

നിങ്ങളുടെ കാറായാലും കമ്പ്യൂട്ടറായാലും നിങ്ങളുടെ സെല്‍ഫോണ്‍ ആയാല്‍പ്പോലും, അതിനെക്കുറിച്ച് നിങ്ങള്‍ എത്രയേറെ അറിയുന്നുവോ, അത്രയേറെ നന്നായി നിങ്ങള്‍ക്കതിനെ ഉപയോഗപ്പെടുത്തുവാന്‍ കഴിയും. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുമായിപ്പോലും – നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ നിങ്ങളോടൊപ്പം ജോലി ചെയ്യുന്നവരോ – അവരെ നിങ്ങള്‍ എത്രയേറെ നന്നായി അറിയുന്നുവോ, അത്രയേറെ നല്ല രീതിയില്‍ നിങ്ങള്‍ക്കവരുമായി ഇടപെടാന്‍ കഴിയുന്നു. നിങ്ങള്‍ കൈകാര്യം ചെയ്യുവാനാഗ്രഹിക്കുന്നത് എന്തുതന്നെയായാലും, അതിനെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയുന്നതിനനുസരിച്ച് നിങ്ങള്‍ക്കതിനെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നു.

നിങ്ങള്‍ ഈ വസ്തുത സ്വന്തം കാര്യത്തില്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? ‘ഞാന്‍’ എന്ന് നിങ്ങള്‍ സൂചിപ്പിക്കുന്ന ഈ ഒരു ശകലം ജീവനെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയുന്നതിനനുസരിച്ച് അതിന്മേല്‍ നിങ്ങള്‍ക്കുള്ള സ്വാധീനവും അതിനെ കൈകാര്യം ചെയ്യുവാനുള്ള നിങ്ങളുടെ പ്രാപ്തിയും വര്‍ധിക്കുന്നു. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ജീവനിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ഒരു ശകലം ജീവനെ ഇപ്പോള്‍ നിങ്ങള്‍ അറിയുന്ന രീതിയെക്കാള്‍ എത്രയോ നന്നായി അറിയുന്ന ഒരു മാര്‍ഗ്ഗമാണ് ആത്മസാക്ഷാത്കാരം. നിങ്ങളുടെ ചിന്താപ്രക്രിയ, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ മനോവികാരങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ കുറച്ചൊക്കെ അറിഞ്ഞിട്ടുണ്ടാകാം – ഇതിനകം നിങ്ങള്‍ മാനസികാപഗ്രഥനത്തിന് വിധേയമായിട്ടുണ്ടാകാം – എന്നിരിക്കിലും ഈ ജീവന്റെ പ്രകൃതത്തെക്കുറിച്ച് നിങ്ങള്‍ ഒന്നുമറിയുന്നില്ല – ഇതെങ്ങനെ സംഭവിക്കുന്നു, എവിടെ നിന്നാണിത് വരുന്നത്, എവിടേക്കാണിത് പോകുന്നത്, ഇതിന്റെ സ്വഭാവമെന്താണ്. നിങ്ങള്‍ കൈകാര്യം ചെയ്യുന്ന യന്ത്രത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെങ്കില്‍, നിങ്ങളതിനെ കൈകാര്യം ചെയ്യുന്നത് ആകസ്മികമായിട്ടായിരിക്കും.

ചിന്തിച്ച് നോക്കൂ. ഈ ഒരു ശകലം ജീവനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? നിങ്ങള്‍ ആകസ്മികമായി ജീവിക്കുകയും ഒരാകസ്മികതയായി ഇവിടെ നിലകൊള്ളുകയും ചെയ്താല്‍, നിങ്ങള്‍ ഒരു സംഭവിക്കാവുന്ന വിപത്താണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒരു വിപത്തായിത്തീര്‍ന്നാലും ഇല്ലെങ്കിലും, സംഭവിക്കാന്‍ സാധ്യതയുള്ള ഒരു വിപത്താണ് നിങ്ങള്‍. നിങ്ങളിവിടെ ഒരു വിപത്തിന്റെ സാധ്യതയായാണ് ജീവിക്കുന്നതെങ്കില്‍, ഉല്‍ക്കണ്ഠയും ഭയവും തികച്ചും സ്വാഭാവികമാണ്. അങ്ങനെയാണ് ജീവിതം സംഭവിക്കുന്നത്.

ആത്മസാക്ഷാത്കാരമെന്നത് ഏതോ ഒരു യോഗി ഹിമാലയത്തിലെ ഒരു ഗുഹയിലിരുന്നു ചെയ്യുന്ന വിചിത്രമായ എന്തോ സംഗതിയാണെന്ന് കരുതരുത്. അത് അതിനെ സംബന്ധിക്കുന്നതല്ല. നിങ്ങള്‍ക്ക് ഒരുതരം അനായാസതയോടെ ജീവിക്കണമെന്നുണ്ടെങ്കില്‍, ഈ ജീവനെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നത് മാത്രമാണത്. ഇത് നിങ്ങള്‍ അന്വേഷിച്ചറിയുന്നില്ലെങ്കില്‍, അനായാസതയോടെ നിങ്ങളെങ്ങനെ ജീവിക്കും? അനായാസത ഇല്ലെങ്കില്‍ പിന്നെ ആനന്ദത്തിന്റെ വിഷയം ഉദിക്കുന്നേയില്ല.

നിങ്ങളുടെ ജീവിതത്തില്‍ അനായാസതയും ആനന്ദവുമില്ലെങ്കില്‍, ‘നിലനില്‍ക്കണോ വേണ്ടയോ?’ എന്നിങ്ങനെ ചോദ്യങ്ങളുയര്‍ന്നുവരും. ഇതു വളരെ വിവേകപൂര്‍ണ്ണമായൊരു ചോദ്യമാണെന്ന് ആളുകള്‍ കരുതുന്നു. നിങ്ങള്‍ക്ക് സ്വയം ചോദിക്കാവുന്ന ഏറ്റവും വിവേകശൂന്യമായ കാര്യമാണിത്. ഈ ജീവനപ്രക്രിയ എത്രയും ബൃഹത്തായൊരു പ്രതിഭാസമാണ്, എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു, ‘നിലനില്‍ക്കണോ വേണ്ടയോ?’ എന്ന്. മനസ്സില്‍ ഇത്തരം നിസ്സാരമായ ചോദ്യങ്ങളുയരാന്‍ കാരണം, മനുഷ്യനായിരിക്കുക എന്നതിന്റെ ബാഹുല്യം ആളുകള്‍ ഗ്രഹിച്ചിട്ടില്ല എന്നതാണ്. ആത്മസാക്ഷാത്കാരമെന്നത് ഒരു തിരഞ്ഞെടുക്കല്‍ അല്ല; അത് നിര്‍ബന്ധമായി വേണ്ടതാണ്.

Tags: Sadguru Jaggi Vasudevexplanation on self-realization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

Samskriti

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.