Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്കൂൾ തുറക്കൽ ജൂൺ 1ന് തന്നെ; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 07:12 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി.

സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്‌കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികൾ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. അടുത്ത രണ്ട് ആഴ്ച സ്‌കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്ടർമാർ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി ലഭ്യമാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.

എൽപിജി ഉപയോഗവും പൈപ്പ്ഡ് നാചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ പൊതുജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. പിഎൻജി കമ്പനികൾ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള റോഡ് കട്ടിംഗ് അനുമതികൾ വേഗത്തിലാക്കണമെന്നും നിർദ്ദേശം നൽകി.

സെൻസസ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജനറൽ അഡ്മിനിസ്‌ട്രേഷൻ വകുപ്പ് സെക്രട്ടറി വിശദീകരണം നൽകി. ബാക്കി വരുന്ന പ്രവർത്തനങ്ങൾ ഉടൻ തിരിച്ചറിഞ്ഞ് നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

ജില്ലാ തല അവലോകന യോഗങ്ങളും ഫീൽഡ് സന്ദർശനങ്ങളും നടത്തണമെന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കണമെന്നും നിർദ്ദേശിച്ചു. പാമ്പുകടി പ്രതിരോധവും മുന്നൊരുക്കങ്ങളും സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദീകരിച്ചു. സർപ്പ മൊബൈൽ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കണമെന്നും സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുറ്റിച്ചെടികൾ നീക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുമായി ജില്ലാ കളക്ടർമാർ ഏകോപനം നടത്തണം.

അതേസമയം സെക്രട്ടേറിയറ്റ് നാഥനില്ലാക്കളരിയായതോടെ ഫയല്‍നീക്കം ഏതാണ്ട് സ്തംഭിച്ച മട്ടിലാണ്. അത്യാവശ്യ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം തേടുമ്പോള്‍ പുതിയ സര്‍ക്കാര്‍ വരട്ടെ എന്നാണ് വകുപ്പു സെക്രട്ടറിമാരുടെ മറുപടി. അല്ലെങ്കില്‍ ചീഫ് സെക്രട്ടറി നിര്‍ദേശിക്കട്ടെ എന്നാണു നിലപാട്.

ശമ്പള വിതരണവും യുഡിഎഫ് സര്‍വീസ് സംഘടനകള്‍ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രമാണ് മുടക്കമില്ലാതെ നടക്കുന്നത്.

Tags: Kerala Chief SecretaryPreparations for school openingCensus activitiesSnake bite preventionMonsoon preparationsNational Highway development works
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവ് നായ് പ്രശ്‌നത്തില്‍ സുപ്രീം കോടതി ഉത്തരവ് അവഗണിച്ചു, കേരള ചീഫ് സെക്രട്ടറിക്കും സമന്‍സ്

ബിഹാര്‍ ഗവര്‍ണറായി നിയമനം ലഭിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിക്കുന്നു
Kerala

ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു

Editorial

അജ്ഞതയല്ല, അതിസാമര്‍ത്ഥ്യം

പുതിയ വാര്‍ത്തകള്‍

ആരാണ് പുതുച്ചേരിലെ എൻ. രംഗസ്വാമി, അറിയണം, ഇത് രാഷ്‌ട്രീയ ചരിത്രമാണ്…

സ്കൂൾ തുറക്കൽ ജൂൺ 1ന് തന്നെ; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു;മീര വാസുദേവൻ

കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; അധ്യാപകൻ മരിച്ചു

പരാതി വായിച്ചാൽ തല കറങ്ങിപ്പോകും;മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വർണവില കുത്തനെ തിരിച്ചിറങ്ങി

ലഷ്കർ കമാൻഡർ സൈഫുള്ള ബലൂചിക്ക് താമസവും ഭക്ഷണവും ഒരുക്കി; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.