
പുതുച്ചേരി: എൻ. രംഗസാമി അഞ്ചാം തവണ പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് നിവാസിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു. എന്‍. രംഗസാമിയെ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. 30 അംഗ നിയമസഭയിൽ എ.ഐ.എൻ.ആർ.സി.യുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ.) 18 സീറ്റുകൾ നേടി ഭരണത്തിലെത്തുകയായിരുന്നു.
എ.ഐ.എൻ.ആർ.സി 12 സീറ്റുകളും ബി.ജെ.പി 4 സീറ്റുകളും നേടി. എ.ഐ.എ.ഡി.എം.കെയും എൽ.ജെ.കെയും ഓരോ സീറ്റ് വീതം നേടി.