Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

എന്നാലിതാ ഇന്ത്യയില്‍ നിന്നും മറ്റൊരു ശുഭകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വിജയകരമായി സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 07:16 pm IST
inIndia, Defence
സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)

സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)

ന്യൂദല്‍ഹി: ഒരു കൊടുങ്കാറ്റിനുള്ളില്‍ ഒരു മെഴുകുതിരി കെടാതെ കത്തിച്ചുനിര്‍ത്തിയാല്‍ എങ്ങിനെയിരിക്കും? അത്രയ്‌ക്ക് സങ്കീര്‍ണ്ണമായ സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിച്ച് ഇന്ത്യ. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വിജയകരമായി സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു ഇന്ത്യയ്‌ക്ക് സ്വന്തമായി ഹൈപ്പര്‍സോണിക് വേഗതയില്‍ (ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയില്‍ അധികം വേഗത) കുതിയ്‌ക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറയാണ് ഈ സ്ക്രാംജെറ്റ് പരീക്ഷണം. ഈ സ്ക്രാംജെറ്റുകള്‍ ഉപയോഗിച്ചാല്‍ ഇന്ത്യയുടെ മിസൈലുകള്‍ ബ്രഹ്മോസിനേക്കാള്‍ രണ്ടിരട്ടി മുതല്‍ മൂന്നിരട്ടി വരെ വേഗതയില്‍ കുതിയ്‌ക്കുമെന്നര്‍ത്ഥം.

പാകിസ്ഥാന്റെ ഒമ്പത് വ്യോമബേസുകളിലും തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലും ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ബ്രഹ്മോസ് വിട്ട് ഇന്ത്യ ഏല്‍പിച്ച മുറിവുകളില്‍ നിന്നും പാകിസ്ഥാന്‍ ഇതുവരെയും മുക്തരായിട്ടില്ല. പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിനടുത്തുള്ള നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് വീണതുമൂലമുള്ള നാശം അറ്റുകുറ്റപ്പണി ചെയ്യാന്‍ പാകിസ്ഥാന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

എന്നാലിതാ ഇന്ത്യയില്‍ നിന്നും മറ്റൊരു ശുഭകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വിജയകരമായി സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

ഇന്ത്യ പ്രതിരോധമേഖലയില്‍ ഒരു പുതിയ ചരിത്രമാണ് സ്ക്രാംജെറ്റ് പരീക്ഷണത്തിലൂടെ സൃഷ്ടിച്ചത്. ഒരു ഹൈപ്പര്‍ സോണിക് സ്ക്രാം ജെറ്റ് ഇന്ത്യ കഴിഞ്ഞ ദിവസം 1200 സെക്കന്‍റോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചു. അതായത് ഏകദേശം 20 മിനിറ്രോളം. ഇതിന് മുന്‍പ് 2026 ജനവരില്‍ നടത്തിയ പരീക്ഷണത്തില്‍ ഇന്ത്യയ്‌ക്ക് വെറും 700 സെക്കന്‍റ് നേരം മാത്രമാണ് തുടര്‍ച്ചയായി സ്ക്രാം ജെറ്റ് പരീക്ഷിക്കാന്‍ സാധിച്ചത്. ഇക്കഴിഞ്ഞ മെയ് 9ന് നടത്തിയ പരീക്ഷണത്തില്‍ 20 മിനിറ്റോളം ഒരു സ്ക്രാംജെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ സാങ്കേതിക മികവാണ്.

എന്താണ് സ്ക്രാംജെറ്റ് എഞ്ചിന്‍?

എന്താണ് സ്ക്രാംജെറ്റ് എഞ്ചിന്‍? എങ്ങിനെ അവ ഇന്ത്യയുടെ മിസൈല്‍ കുതിപ്പിനെ സഹായിക്കുന്നു? സാധാരണ വിമാനങ്ങളില്‍ കാണുന്ന ജെറ്റ് എഞ്ചിനുകളില്‍ ഫാനുകള്‍, ടര്‍ബൈനുകള്‍, കംപ്രസറുകളും ഉണ്ടാകും. ഇവ വായുവിനെ വലിച്ചെടുത്ത് കംപ്രസ് ചെയ്താണ് ഇന്ധനം കത്തിക്കുന്നത്. എന്നാല്‍ സ്ക്രാം ജെറ്റ് എഞ്ചിനുകളില്‍ ഇങ്ങിനെ ചലിക്കുന്ന ഭാഗങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

മാക് 5 ഹൈപ്പര്‍സോണിക് മിസൈല്‍ എന്നാല്‍ ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്ന മിസൈലാണ്. ഇത്ര ഹൈപ്പര്‍ സോണിക് വേഗതയില്‍ കുതിക്കുന്ന മിസൈലിലേക്ക് ഇരച്ചുകയറുന്ന വായുവിനെ അതിന്റെ തന്നെ വേഗത ഉപയോഗിച്ച് കംപ്രസ് ചെയ്യുകയും ആ ഹൈപ്പര്‍ സോണിക് വേഗതയില്‍ തന്നെ ഇന്ധനവുമായി കലര്‍ത്തി കത്തിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സ്ക്രാം ജെറ്റ് എഞ്ചിനുകളുടേത്. ഇത്. ശാസ്ത്രജ്ഞരുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിശക്തമായ ഒരു കൊടുങ്കാറ്റിനുള്ളില്‍ ഒരു മെഴുകുതിരി കെടാതെ കത്തിച്ചുനിര്‍ത്തുന്നതിന് തുല്ല്യമാണിത്. അത്രയ്‌ക്ക് സങ്കീര്‍ണ്ണമാണെന്നര്‍ത്ഥം. ചൂടാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. ഹൈപ്പര്‍ സോണിക് സ്പീഡില്‍ സഞ്ചരിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം കാരണം എഞ്ചിന്റെ താപനില 3000 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ഇത്രയും ഉയര്‍ന്ന ചൂടില്‍ എഞ്ചിന്‍ തന്നെ ഉരുകിപ്പോകാന്‍ സാധ്യതയുണ്ട്.ഇതിനെ മറികടക്കാന്‍ ആക്ടീവിലി കൂള്‍ഡ് കംപ്രസര്‍ ആണ് ഡിആര്‍ഡിഒ ഉപയോഗിച്ചത്. എഞ്ചിനുള്ളില്‍ ഇന്ധനം കത്തിക്കുന്നതിന് മുന്‍പ് ഈ ഇന്ധനത്തെ എഞ്ചിന്റെ ഭിത്തികളിലുള്ള മൈക്രോചാനലുകളിലൂടെ കടത്തിവിടുന്നു. ഇത് എഞ്ചിന്റെ ചൂട് വലിച്ചെടുക്കുകയും എഞ്ചിനെ തണുപ്പിക്കുകയും ചെയ്യുന്നു. ചൂട് വലിച്ചെടുക്കുന്ന ഇന്ധനം കൂടുതല്‍ എളുപ്പത്തില്‍ കത്തും.

ഉരുക്കിന്റെ ദ്രവണാങ്കത്തേക്കാള്‍ (മെല്‍റ്റിംഗ് പോയിന്‍റ് ഓഫ് സ്റ്റീല്‍) ഉയര്‍ന്ന താപനിലയെ ചെറുക്കാന്‍ കഴിയുന്ന തെര്‍മെല്‍ ബാരിയര്‍ കോട്ടിംഗും ഇതില്‍ ഉപയോഗിക്കുന്നുണ്ട്.

ബ്രഹ്മോസുള്ളപ്പോള്‍ എന്തിനാണ് പുതിയൊരു മിസൈല്‍?

ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകം മുഴുവന്‍ ഞെട്ടിയത് ഇന്ത്യയുടെ ബ്രഹ്മോസ് ആക്രമണം കണ്ടാണ്. ഇന്ത്യയുടെ പക്കല്‍ ബ്രഹ്മോസുള്ളപ്പോള്‍ എന്തിനാണ് പുതിയൊരു മിസൈല്‍ ബ്രഹ്മോസിന്റെ പരമാവധി വേഗത ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയേയുള്ളൂ. എന്നാല്‍ ഈ പുതിയ സ്ക്രാംജെറ്റ് ഘടിപ്പിച്ച ഹൈപ്പര്‍സോണിക് മിസൈലിന് ശബ്ദത്തേക്കാള്‍ ആറിരട്ടി മുതല്‍ എട്ടിരട്ടി വരെ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. അതായത് ബ്രഹ്മോസിനേക്കാല്‍ രണ്ടിരട്ടി മുതല്‍ മുൂന്നിരട്ടി വേഗത.

ബ്രഹ്മോസിന്റെ പുതിയ പതിപ്പായ ബ്രഹ്മോസ് ഇആര്‍ (എക്സറ്റെന്‍ഡഡ് റേഞ്ച്) മിസൈലിന് 800 കിലോമീറ്റര്‍ ദൂര പരിധിയാണുള്ളത്. എന്നാല്‍ 1200 സെക്കന്‍റ് സമയം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ക്രാംജെറ്റ് എഞ്ചിന് ഒരു ക്രൂസ് മിസൈലിനെ ഏകദേശം 1500 മുതല്‍ 2400 കിലോമീറ്റര്‍ വരെ ദൂരത്തില്‍. ഹൈപ്പര്‍സോണിക് വേഗതയില്‍ എത്തിക്കാന്‍ സാധിക്കും. ഇത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടി വരെ ദൂരവുമാണ്.

ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിനേക്കാള്‍ കൂടുതല്‍ വേഗത

ഈ ഹൈപ്പര്‍ സോണിക് മിസൈലിനെ ശത്രുക്കള്‍ക്ക് എളുപ്പം നശിപ്പിക്കാന്‍ സാധിക്കില്ല. അതിവേഗത കാരണം റഡാറുകള്‍ക്ക് ഇവയെ കണ്ടെത്താന്‍ കഴിയുമ്പോഴേക്കും ശത്രുപക്ഷത്ത് ഇവ നാശം വിതച്ച് കഴിഞ്ഞിട്ടുണ്ടാകും. അതായത് ശത്രുക്കള്‍ക്ക് ഇതിനോട് പ്രതികരിക്കാന്‍ സമയം ലഭിച്ചിട്ടുണ്ടാകില്ല.

ഭൂമിയോട് ചേര്‍ന്ന്, ഉയരം കുറഞ്ഞ സഞ്ചാരപഥം
ഉയരം കുറഞ്ഞ സഞ്ചാരപഥം (ലോ ആള്‍ട്ടിട്യൂഡ് ഫ്ലൈറ്റ്) എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബലിസ്റ്റിക് മിസൈല്‍ പോലെ അന്തരീക്ഷത്തിന്റെ പുറത്തുപോയി തിരിച്ചുവരുന്ന രീതിയല്ല ഇവയുടേത്. ഭൂമിയോട് വളരെ ചേര്‍ന്ന് സഞ്ചരിക്കുന്നതിനാല്‍ റഡാര്‍ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും.

ഗതിമാറ്റാനുള്ളകഴിവ്
ഗതിമാറ്റാനുള്ളകഴിവ് പറക്കുന്നതിനിടയില്‍ തന്നെ ദിശ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ എവിടെയാണ് ഇവ പതിക്കാന്‍ പോകുന്നതെന്ന് ശത്രുക്കള്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. ഇവയെ ശത്രു മിസൈലുകള്‍ക്ക് തടയാന്‍ കഴിയില്ല. റഷ്യയുടെ കയ്യില്‍ ഹൈപ്പര്‍സോണിക് മിസൈലുകളുണ്ട്. ചൈനയുള്ള കയ്യില്‍ ഡിഎഫ് 17, ഡിഎഫ് 27 എന്നിവ ഹൈപ്പര്‍സോണിക് മിസൈലുകളുണ്ട്. എന്നാല്‍ അമേരിക്ക ഈ സാങ്കേതിക വിദ്യയില്‍ അല്‍പം പിന്നിലാണ്.

സ്ക്രാംജെറ്റ് പൊപ്പല്‍ഷന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. പാകിസ്ഥാന്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ചൈനയില്‍ നിന്നും വാങ്ങുമ്പോഴാണ് ഇന്ത്യ സ്വന്തം സ്ക്രാംജെറ്റ് വികസിപ്പിക്കുന്നത്. ഭാവിയിലെ ഹൈപ്പര്‍സോണിക് മിസൈലിന് ഉറച്ച അടിത്തറയാണ് ഈ സ്ക്രാംജെറ്റ് എഞ്ചിന്‍ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ കൈവരിക്കുന്നത്. ഇനിയും ഒന്നോ രണ്ടോ പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞാല്‍ സ്ക്രാംജെറ്റ് ഇന്ധനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പെര്‍ഫെക്ട് ആകും. അതോടെ പ്രൊജക്ട് വിഷ്ണുവിന്റെ ഭാഗമായി ഇടിഎല്‍ഡിഎച്ച് സിഎം (ETLDH-CM) എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള അടിത്തറ ഒരുങ്ങുകയായി.

 

 

Tags: ScramjetDRDOBrahmosCruise missileLatest newsIndian defenceHypersonic missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.