Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സോമനാഥ്: വിശ്വാസം, അതിജീവനം, നവീകരണം എന്നിവയുടെ അനശ്വര താളം

ഗജേന്ദ്ര സിങ് ഷെഖാവത്ത് by ഗജേന്ദ്ര സിങ് ഷെഖാവത്ത്
May 11, 2026, 08:06 am IST
in Main Article

||ഓം നമഃ ശിവായ||
ന ഹന്യതേ ഹന്യമാനേ ശരീരേ
(ശരീരം നശിപ്പിക്കപ്പെട്ടാലും ആത്മാവു നശിപ്പിക്കപ്പെടുന്നില്ല.)
ഭഗവദ് ഗീത 2.20

ശ്രീമദ് ഭഗവദ്ഗീതയിലെ ഈ ശ്ലോകവും ഭാരതീയ ഗ്രന്ഥങ്ങളിലും പാരമ്പര്യങ്ങളിലും അടങ്ങിയിട്ടുള്ള നാഗരിക വിവേകവും ഉയര്‍ത്തിപ്പിടിക്കുന്ന സത്തയാണ്, ഗുജറാത്തിലെ കാഠിയാവാഡിന്റെ (നിലവിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ചരിത്രപ്രസിദ്ധമായ പ്രദേശം) തെക്കന്‍ തീരത്ത് സോമനാഥ്പട്ടണില്‍ സ്ഥിതി ചെയ്യുന്ന സോമനാഥ ക്ഷേത്രത്തിന്റെ സത്തയില്‍ പ്രതിഫലിക്കുന്നത്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതായി കരുതുന്ന ഈ ക്ഷേത്രത്തിന്റെ മതിലുകള്‍ പലതവണ അധിനിവേശ ശക്തികളുടെ ആക്രമണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും അതു വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ആരാധനയുടെ പെരുമ്പറകളും മണിനാദങ്ങളും അവിടെ മുഴങ്ങുകയും ചെയ്തു.

രാജ്യത്തിന്റെ ആയിരത്തിലധികം വര്‍ഷത്തെ ചരിത്രത്തിലുടനീളം, വൈവിധ്യപൂര്‍ണവും വികേന്ദ്രീകൃതവുമായ മതപരമായ ആചാരങ്ങള്‍, തത്വചിന്തകള്‍, അനുഷ്ഠാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ്‌മയായി മനസ്സിലാക്കപ്പെടുന്ന സനാതന ധര്‍മം, രാഷ്‌ട്രീയ അധിനിവേശങ്ങള്‍, ഭരണമാറ്റങ്ങള്‍, മാറിക്കൊണ്ടിരിക്കുന്ന അധികാര ഘടനകള്‍ എന്നിവയില്‍നിന്ന് ഉത്ഭവിച്ച ആവര്‍ത്തിച്ചുള്ള തടസ്സങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍, മഠങ്ങള്‍, പഠനകേന്ദ്രങ്ങള്‍ എന്നിവയുടെ നാശമോ പുനര്‍നിര്‍മാണമോ, മതസ്ഥാപനങ്ങളെ നിലനിര്‍ത്തിയിരുന്ന പ്രോത്സാഹനശൃംഖലകളുടെ സ്ഥാനഭ്രംശമോ ഈ പ്രതിസന്ധികളില്‍ ഉള്‍പ്പെടുന്നു. ഇത്തരം തകര്‍ച്ചകള്‍ക്കിടയിലും, മതപരമായ വിശാല പാരമ്പര്യം കാലത്തിനനുസരിച്ച് അതിജീവിക്കുകയും സ്വയം പൊരുത്തപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ അതിജീവനത്തിന്റെ ചരിത്രപരമായ പ്രാധാന്യം തടസ്സമില്ലാത്ത ആധിപത്യത്തിന്റെ അവകാശവാദങ്ങളിലല്ല; മറിച്ച്, സ്ഥാപനപരമായ നഷ്ടങ്ങളെയും രാഷ്‌ട്രീയമായ വെല്ലുവിളികളെയും അതിജീവിക്കാനുള്ള മതജീവിതത്തിന്റെ ശേഷിയിലാണ് അടങ്ങിയിരിക്കുന്നത്.

മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍, ക്ഷേത്രങ്ങള്‍ ആരാധനാസ്ഥലങ്ങള്‍ എന്നതിലുപരി സാമ്പത്തികവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ കേന്ദ്രങ്ങളായും പ്രവര്‍ത്തിച്ചിരുന്നു. ഭരണവര്‍ഗവുമായുള്ള അവയുടെ അടുത്ത ബന്ധം സൈനിക സംഘര്‍ഷങ്ങളുടെ കാലത്ത് അവയെ എളുപ്പത്തില്‍ ആക്രമിക്കപ്പെടാവുന്ന ഒന്നാക്കി മാറ്റി. ഗസ്നിയിലെ മഹ്‌മൂദ് സോമനാഥ ക്ഷേത്രം ആക്രമിച്ചത് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഉദാഹരണങ്ങളില്‍ ഒന്നാണ്. പേര്‍ഷ്യന്‍ ചരിത്രരേഖകള്‍ ഈ സംഭവത്തെ വിജയമായി ആഘോഷിച്ചപ്പോള്‍, പില്‍ക്കാല ഭാരതീയ പാരമ്പര്യങ്ങള്‍ നഷ്ടത്തെയും അതിജീവനത്തെയും ഒടുവില്‍ നടന്ന പുനരുദ്ധാരണത്തെയുമാണ് എടുത്തുകാട്ടിയത്. ചരിത്രപരമായി ശരിയാണെന്നു തെളിയിക്കാവുന്ന കാര്യം, ക്ഷേത്രം മതജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായില്ല എന്നതാണ്; ചൗലൂക്യരെപ്പോലുള്ള പ്രാദേശിക ഭരണാധികാരികള്‍ക്കു കീഴില്‍ അതു പുനര്‍നിര്‍മിക്കപ്പെടുകയും ഭക്തിയുടെ കേന്ദ്രമായി തുടരുകയും ചെയ്തു. സമാനമായ രീതികള്‍ മറ്റിടങ്ങളിലും ദൃശ്യമാണ്.

സോമനാഥിന്റെ ചരിത്രത്തെ ഒരിക്കലും ഒറ്റപ്പെട്ട സംഭവമായി മാത്രം കാണരുത്. പുരാതന കാലം മുതല്‍ക്കേ പ്രഭാസ് പട്ടണ്‍ പുണ്യഭൂമിയാണ്. പ്രഭാസ്പട്ടണം, ശിവപട്ടണം, പ്രഭാസ തീര്‍ഥം എന്നിങ്ങനെ വിവിധ സ്രോതസ്സുകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന പാടണ്‍ പുരാതന നഗരമാണ്. ഇതിന്റെ കിഴക്കുഭാഗത്ത് മനോഹരമായ മൂന്നു നദികള്‍ ത്രിവേണീസംഗമത്തില്‍ ഒത്തുചേരുന്നു. ശ്രീകൃഷ്ണന്റെ ഭൗതികശരീരം സംസ്‌കരിച്ച പുണ്യസ്ഥലമായാണ് ഇതു കണക്കാക്കപ്പെടുന്നത്. ഇതിനരികിലായി വൈരാഗ്യക്ഷേത്രവും ഗോപി തലോവും (ഇവിടെനിന്നാണു ഭക്തര്‍ ഗോപീചന്ദനം ശേഖരിക്കുന്നത്) സ്ഥിതിചെയ്യുന്നു. ഈ പുണ്യഭൂമി സന്ദര്‍ശിക്കാതെ ഈ മേഖലയിലേക്കുള്ള തീര്‍ഥാടനം അപൂര്‍ണമായാണു കണക്കാക്കപ്പെടുന്നത്.

ശൈവ-വൈഷ്ണവ പാരമ്പര്യങ്ങളുടെ അപൂര്‍വമായ സംഗമത്തെയാണു സോമനാഥ് പ്രതിനിധാനം ചെയ്യുന്നത്. ഭാരതീയ പൈതൃകം എപ്പോഴും ബഹുസ്വരവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമാണെന്ന് ഇതു നമ്മെ ഓര്‍മിപ്പിക്കുന്നു.

സ്വതന്ത്ര ഭാരതത്തിലെ സോമനാഥിന്റെ ചരിത്രത്തിലെ ആധുനിക അധ്യായം ആരംഭിക്കുന്നത് ദീപാവലി ദിനമായ 1947 നവംബര്‍ 12ന്, കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ആദ്യ ദിവസമാണ്. നിര്‍ഭാഗ്യകരമായ വിഭജനത്തിനു മാസങ്ങള്‍ക്കിപ്പുറം നമ്മുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ഈ പുണ്യഭൂമി സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാക്കളോടും പ്രമുഖ വ്യക്തിത്വങ്ങളോടുമൊപ്പം ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന നിര്‍ണായകമായ പ്രതിജ്ഞ സ്വതന്ത്ര ഭാരതത്തിനുവേണ്ടി, ആഭ്യന്തര മന്ത്രി കൂടിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ എടുത്തു. ഇതിന്റെ ഫലമായി ദേശീയ ബോധം ഉള്‍ക്കൊള്ളുന്ന സ്ഥാപനപരമായ ചട്ടക്കൂട് രൂപപ്പെട്ടു. ആരാധനാലയത്തിന്റെ പുനര്‍നിര്‍മാണം എന്നതിലുപരി സാംസ്‌കാരിക-ബൗദ്ധിക കേന്ദ്രമെന്ന നിലയിലാണു സോമനാഥ് പുനര്‍നിര്‍മിക്കപ്പെട്ടത്.

1951 മെയ് 11ന് ഭാരതത്തിന്റെ പ്രഥമ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ രാജ്യത്തിന്റെ പൊതുവായ സാംസ്‌കാരിക സ്മൃതികളെ ഊട്ടിയുറപ്പിച്ചു. ഇന്ത്യ@2047ലേക്കു രാജ്യം മുന്നേറുമ്പോള്‍, ഈ നാഗരിക മൂല്യങ്ങള്‍ക്കു പുതിയ പ്രസക്തി കൈവരുന്നു. സാങ്കേതിക മുന്നേറ്റങ്ങളും ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തില്‍, പുരോഗതി കരുണയെ കൈവിടേണ്ടതില്ലെന്നും അധികാരം സംയമനത്തെ ഉപേക്ഷിക്കേണ്ടതില്ലെന്നും കാണിച്ചുകൊടുക്കുന്നതിലാണ് ഭാരതം മാനവരാശിക്കു നല്‍കുന്ന സംഭാവന അടങ്ങിയിരിക്കുന്നത്.

പ്രഭാസ് പാടണിലെ ശ്രീ സോമനാഥ ജ്യോതിര്‍ലിംഗം പ്രതിനിധാനം ചെയ്യുന്ന നാഗരിക പൈതൃകം, ആത്മീയ അതിജീവനം, സാംസ്‌കാരിക തുടര്‍ച്ച എന്നിവയില്‍ അധിഷ്ഠിതമായ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദേശീയ അനുസ്മരണമായാണ് ‘സോമനാഥ് സ്വാഭിമാന്‍ പര്‍വ് 2026-27’ വിഭാവനം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ നാഗരിക ചരിത്രത്തില്‍ സോമനാഥിനു സവിശേഷമായ സ്ഥാനമാണുള്ളത്. നൂറ്റാണ്ടുകളിലുടനീളം ആവര്‍ത്തിച്ചുണ്ടായ നാശനഷ്ടങ്ങള്‍ക്കിടയിലും, ജനങ്ങളുടെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെ ഈ ക്ഷേത്രം പലയാവര്‍ത്തി പുനര്‍നിര്‍മിക്കപ്പെട്ടു. സാംസ്‌കാരിക തുടര്‍ച്ചയുടെയും ആത്മീയ ശക്തിയുടെയും ദേശീയ ആത്മവിശ്വാസത്തിന്റെയും ജീവസ്സുറ്റ തെളിവായി ഇതു നിലകൊള്ളുന്നു.

രാജ്യത്തിന്റെ നാഗരിക യാത്രയിലെ രണ്ട് പ്രധാന നാഴികക്കല്ലുകളെയാണ് (2026 ജനു
വരി 8 മുതല്‍ 11 വരെ ആരംഭിച്ച) സോമനാഥ് സ്വാഭിമാന്‍ പര്‍വ് അടയാളപ്പെടുത്തുന്നത്: 1026ല്‍ സോമനാഥ ക്ഷേത്രത്തിന് നേരെ രേഖപ്പെടുത്തപ്പെട്ട ആദ്യ ആക്രമണത്തിനു ശേഷമുള്ള ആയിരം വര്‍ഷങ്ങളും, സ്വാതന്ത്ര്യത്തിനു ശേഷം 1951ല്‍ പുനര്‍നിര്‍മ്മിച്ച ക്ഷേത്രം തുറന്നുകൊടുത്തതിന്റെ എഴുപത്തിയഞ്ചാം വര്‍ഷവും.

അതിലൂടെ, അതിജീവനത്തിന്റെയും കൂട്ടായ സ്മരണയുടെയും സാംസ്‌കാരിക സ്വാഭിമാനത്തിന്റെയും ഐക്യരൂപമായ ദേശീയ പ്രതീകമായി സോമനാഥിനെ പ്രതിഷ്ഠിക്കുന്നു. രാജ്യത്തുടനീളം നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. യാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ ജ്യോതിര്‍ലിംഗങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ജില്ലകള്‍, ശിവക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായി പ്രത്യേക പരിപാടികളും നടക്കും.

ശ്രീ സോമനാഥ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സോമനാഥ് സമഗ്രമായ നവോത്ഥാനത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഭരണപരിഷ്‌കാരങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, പൈതൃക സംരക്ഷണം, സാംസ്‌കാരിക സംരംഭങ്ങള്‍ എന്നിവ ക്ഷേത്രത്തെ സജീവ ആത്മീയ കേന്ദ്രമെന്ന നിലയില്‍ ശക്തിപ്പെടുത്തി. സുസ്ഥിരതാ നടപടികളും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സേവന സംരംഭങ്ങളും, സമകാലിക ഉത്തരവാദിത്വത്തിലൂടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലൂടെയും നാഗരിക മൂല്യങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കപ്പെടുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു.

സാംസ്‌കാരികവും ആത്മീയവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ സോമനാഥ് സ്വാഭിമാന്‍ പര്‍വ് ആധുനിക സമൂഹത്തെ അതിന്റെ സംസ്‌കാരത്തിന്റെ അഗാധമായ സത്തയുമായി ബന്ധിപ്പിക്കുന്നു. സോമനാഥ ക്ഷേത്രം എന്നത് അതിന്റെ ഭൗതിക രൂപം മാത്രമല്ല; മറിച്ച്, ഒരു തലമുറയില്‍നിന്നു മറ്റൊരു തലമുറയിലേക്കു ബോധപൂര്‍വം കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങളിലും ഉത്തരവാദിത്വങ്ങളിലുമാണ് അതിന്റെ യഥാര്‍ഥ സത്ത അടങ്ങിയിരിക്കുന്നതെന്ന് ഇത് ഓരോ തലമുറയെയും ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍, സോമനാഥ് ഇന്നു പുനരുദ്ധരിക്കപ്പെട്ട ആരാധനാലയമായി മാത്രമല്ല; മറിച്ച്, ജീവസ്സുറ്റ തീര്‍ഥമായിക്കൂടിയാണ് നിലകൊള്ളുന്നത്.

Tags: SurvivalNarendra Modiinnovationfaithsomanath temple
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.