കണ്ണൂര്‍:പയ്യന്നൂരില്‍ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു.കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70)ആണ് മരിച്ചത്.
രാവിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ തൊഴുത്തിലേക്ക് കയറിയപ്പോഴാണ് സരോജിനിക്ക് വൈദ്യുതാഘാതമേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിങ്ങോം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
















