കൊച്ചി: കോതമംഗലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു.വടാട്ടുപാറ പലവന്‍പടി പുഴയിലാണ് അപകടം.
തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ദന്തല്‍ കോളേജിലെ വിദ്യാര്‍ഥികളാണ്.ഞായറാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം.
അവധി ദിവസത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികളുടെ സംഘം വടാട്ടുപാറ പലവന്‍പടി പുഴയില്‍ എത്തിയതായിരുന്നു. ഒമ്പത് പേരും പുഴയില്‍ ഇറങ്ങി.ഒരാളെ ആദ്യം കാണാതായി.
അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
















