തിരുവനന്തപുരം:കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ക്രിമിനല്‍ കേസ് പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്.
കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ സി സി ടി വി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പ്രധാന ഓഫീസിന് പിന്‍ഭാഗത്ത് ബെഞ്ചില്‍ സ്ത്രീ കിടന്നുറങ്ങുകയായിരുന്നു .ഈ സമയത്താണ് പ്രതി എത്തി പീഡിപ്പിച്ചത്.
അധികൃതരുടെ പരാതിയില്‍ കാട്ടാക്കട പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാന്‍ പൊലീസ്.
ശ്രമം ഊര്‍ജിതമാക്കി.
















