നിയമസഭ തിരഞ്ഞെടുപ്പ് വിജയം വനിതാ പ്രവർത്തകർക്കൊപ്പം മതി മറന്ന് നൃത്തം ചെയ്ത് ആഘോഷിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് .
‘ആവേശം’ സിനിമയിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനത്തിനാണ് തകർപ്പൻ നൃത്തം. പാട്ടിന്റെ ആവേശത്തിൽ പ്രവർത്തകരോടൊപ്പംചേർന്ന് നൃത്തം ചെയ്യുകയാണ് ചെറിയാൻ ഫിലിപ്പും. വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.
കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡാൻസ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
















