India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

ഫ്ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്ന തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയെ യാത്രക്കാരില്‍ ചിലര്‍ തടഞ്ഞു. അവര്‍ തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യം കൂടി മുഴക്കിയിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: ഫ്ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്ന തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയെ യാത്രക്കാരില്‍ ചിലര്‍ തടഞ്ഞു. തൃണമൂല്‍ കള്ളന്മാര്‍ (തൃണമൂല്‍ ചോര്‍ ഹെ) എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവര്‍ മഹുവ മൊയ്ത്രയെ തടഞ്ഞത്.

കൊല്‍ക്കൊത്തയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഒരു സംഘം യാത്രക്കാര്‍ മഹുവമൊയ്ത്രയെ തടയുകയും തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. ചിലര്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു.

മമതയെപ്പോലെ ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് മഹുവ മൊയ്ത്ര.വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡുവിന് മഹുവ മൊയ്ത്ര പരാതി നല്‍കി.

Recent Posts